തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. കാലവര്‍ഷം തീരുന്ന ചൊവ്വാഴ്ച തുലാവര്‍ഷം ആരംഭിക്കുമെന്ന മുന്നറിയിപ്പുണ്ട്.
‘തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. തമിഴ്നാടിന്റെ തെക്കന്‍ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ പ്രഭാവത്തില്‍ മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. യെല്ലോ അലര്‍ട്ടാണെന്ന് കരുതി ജാഗ്രതക്കുറവ് പാടില്ല’- റവന്യൂ മന്ത്രി കെ രാജന് പറഞ്ഞു.
Read Also: സ്വര്‍ണ ചപ്പാത്തിയുമായി എത്തി: പ്രവാസിയെ പിടികൂടി കസ്റ്റംസ്
കാലവര്‍ഷം അവസാനിക്കുന്ന ദിവസം തന്നെ തുലാവര്‍ഷം തുടങ്ങുന്നത് അപൂര്‍വ്വമായത് കൊണ്ട് തന്നെ വലിയ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം. മണിക്കൂറില്‍ 40 വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഈ മാസം 25 വരെ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post Your Comments