ന്യൂഡല്‍ഹി: ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളം മൂന്ന് ശതമാനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ശമ്പളത്തിന്റെ ഭാഗമായ ഡിഎ 28 ശതമാനത്തില്‍ നിന്ന് 31 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഇത് 47 ലക്ഷത്തിലേറെ വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68 ലക്ഷത്തിലേറെ വരുന്ന പെന്‍ഷന്‍കാര്‍ക്കും നേരിട്ട് ഉപകാരപ്പെടും. 2021 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളവര്‍ദ്ധനവ് നടപ്പിലാക്കുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.
ഡിഎക്ക് പുറമേ ഡിആറിലും വര്‍ധനവുണ്ട്. 9488.7 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാരിനുണ്ടാവുക.നിലവിലുള്ള അടിസ്ഥാന ശമ്പളത്തിന്റെയോ പെൻഷന്റെയോ 28% നിരക്കിനേക്കാൾ 3% വർദ്ധനവ് പ്രതിനിധീകരിക്കുന്നു. ഏഴാമത്തെ കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ള സ്വീകാര്യമായ ഫോർമുല അനുസരിച്ചാണ് ഈ വർദ്ധന.
Post Your Comments