ഹോങ്കോംഗ്: ശുദ്ധജല മത്സ്യവുമായി ബന്ധപ്പെട്ട അപകടകരമായ ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്ന് ഹോങ്കോങ്ങിൽ അതീവ ജാഗ്രത നിർദ്ദേശം. വെറ്റ് മാര്‍ക്കറ്റിലാണ് ശുദ്ധജല മത്സ്യവുമായി ബന്ധപ്പെട്ടിരിക്കുന്ന അപകടകരമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനെ തുടർന്ന് ശുദ്ധജല മത്സ്യത്തെ തൊടരുതെന്ന് കടല്‍ വിദഗ്ധര്‍ കടക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2021 സെപ്റ്റംബറിലും ഒക്ടോബറിലും ആക്രമണകാരികളായ ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ അണുബാധയുടെ 79 കേസുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. കൂടാതെ ഏഴ് മരണങ്ങള്‍ സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
read also: നിയമം ലംഘിക്കാതെ വാഹനമോടിക്കുന്നവർക്ക് സമ്മാനവുമായി അബുദാബി പോലീസ്
ബാക്ടീരിയയുടെ അതേ ST283 സ്ട്രെയിന്‍ ബാധിച്ച 32 ആളുകളുടെ ഒരു ക്ലസ്റ്റര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ (CHP) വ്യാഴാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്
Post Your Comments