UAELatest NewsNewsGulf

നിയമം ലംഘിക്കാതെ വാഹനമോടിക്കുന്നവർക്ക് സമ്മാനവുമായി അബുദാബി പോലീസ്

അബുദാബി: നിയമം ലംഘിക്കാതെ വാഹനമോടിക്കുന്നവർക്ക് സമ്മാനവുമായി അബുദാബി പോലീസ്. നന്നായി വാഹനമോടിക്കുന്നവർക്ക് ദുബായ് എക്‌സ്‌പോ സൗജന്യ ടിക്കറ്റാണ് അബുദാബി പോലീസ് സമ്മാനമായി നൽകുക.

Read Also: ആര്യന്‍ ഖാന് ലഹരിപദാര്‍ഥങ്ങള്‍ എത്തിച്ചു നല്‍കിയിട്ടില്ല: മയക്കുമരുന്ന് വിതരണം സംബന്ധിച്ച ചാറ്റുകള്‍ നിഷേധിച്ച് അനന്യ

ഗതാഗത നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് എക്‌സ്‌പോ പാസ്‌പോർട്ട് നൽകും. നിയമലംഘകർക്കു പിഴ നൽകുന്നതുപോലെ നിയമം പാലിക്കുന്നവരെ അനുമോദിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പോലീസ് അറിയിച്ചു. മലയാളികൾ അടക്കം ഒട്ടേറെ പേർക്ക് ഇതിനകം സമ്മാനം ലഭിച്ചു കഴിഞ്ഞു.

ഇത്തരത്തിൽ സമ്മാനമായി ലഭിക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് ഒന്നിലേറെ തവണ എക്‌സ്‌പോ സന്ദർശിക്കാമെന്ന് അബുദാബി പോലീസ് അറിയിച്ചു.

Read Also: തിരുവനന്തപുരം മെഡിക്കല്‍കോളേജ് വികസനത്തിന് 27.37 കോടിയുടെ ഭരണാനുമതി, പകര്‍ച്ചവ്യാധി പ്രതിരോധിക്കാന്‍ പ്രത്യേക ബ്ലോക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button