Latest NewsKeralaNews

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത്?: കര്‍ഷക സമരത്തിനെതിരെ സുപ്രീം കോടതി

ന്യുഡല്‍ഹി : കര്‍ഷക സമരത്തിനെതിരെ വിമര്‍ശനവുമായി രൂക്ഷ വിമർശനവുമായി വീണ്ടും സുപ്രീം കോടതി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ എന്ത് അവകാശമാണ് നിങ്ങൾക്ക് ഉള്ളതെന്നും സംയുക്ത കിസാന്‍ മോര്‍ച്ചയോട് കോടതി ചോദിച്ചു. പ്രതിഷേധിക്കാന്‍ കര്‍ഷകസംഘടനകള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അത് റോഡ് തടഞ്ഞ് മറ്റൊരു പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചാകരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍, പൊലീസ് ക്രമീകരണങ്ങളും മറ്റും ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നതാണ് പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടാന്‍ കാരണമെന്നാണ് കര്‍ഷകസംഘടനകള്‍ വാക്കാല്‍ കോടതിയെ അറിയിച്ചത്. സമരക്കാരെ റോഡില്‍ തടഞ്ഞുവെച്ചിരിക്കുന്നത് പൊലീസ് ആണെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. പൊലീസ് ക്രമീകരണങ്ങള്‍ ഒരുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും രാംലീല മൈതനിയിലോ ജന്തര്‍ മന്ദറിലോ സമരം നടത്താന്‍ അനുവദിക്കണമെന്നും കര്‍ഷക സംഘടനകള്‍ വാദിച്ചു.

Read Also  :  ഉ​രു​ള്‍​പൊ​ട്ടി ഒ​രു ദി​വ​സം ക​ഴി​ഞ്ഞാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്: വി ഡി സതീശൻ

എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ അനുമതി നല്‍കിയപ്പോള്‍ റിപ്പബ്ലിക് ദിനത്തില്‍ ഉണ്ടായ സംഘര്‍ഷം രാജ്യം കണ്ടതാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. വിഷയത്തില്‍ മൂന്നാഴ്ചയ്ക്കകം വിശദമായ മറുപടി നല്‍കാന്‍ കര്‍ഷക സംഘടനകളോട് നിര്‍ദേശിച്ച കോടതി, ഹര്‍ജി വീണ്ടും പരിഗണിക്കുന്നത് ഡിസംബര്‍ ഏഴിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button