
കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജീവന്‍ വരെ ത്യജിക്കാന്‍ തയ്യാറാവുന്നവരാണ് ഭൂരിഭാഗം അമ്മമാരും.
ഇപ്പോഴിതാ, തന്റെ കുഞ്ഞിനെ ഭക്ഷണമാക്കാൻ വന്ന മുതലയെ ചവിട്ടിക്കൊല്ലുന്ന ഒരു അമ്മയാനയുടെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലാണ് സംഭവം. സാംബിയയില്‍ സഫാരി നടത്തുന്നതിനിടെ ഹാന്‍സ് ഹെന്റിക്കാണ് ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുട്ടിയാനയെ ലക്ഷ്യമാക്കി വന്ന മുതലയെ ചവിട്ടിയും തുമ്പിക്കൈയും മസ്തകവും ഉപയോഗിച്ച് കുത്തിയുമാണ് അമ്മയാന ദേഷ്യം തീര്‍ത്തത്.
മുതലയെ കൊല്ലണമെന്ന ലക്ഷ്യത്തോടെ അതിന്റെ പുറത്ത് കയറി ആന നില്‍ക്കുന്നതും വീഡിയോയയില്‍ വ്യക്തമാണ്. പിടിയാനയായത് കൊണ്ട് കൊമ്പില്ല എന്നത് ഒരു ന്യൂനതയായി കാണാതെ അമ്മയാന മുതലയെ നിരന്തരം ആക്രമിക്കുകയായിരുന്നു.
Post Your Comments