KeralaLatest NewsNews

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വരുന്നത് പാര്‍ട്ടിക്ക് കരുത്താകും: സ്വാഗതം ചെയ്ത് കെ. മുരളീധരന്‍

കേരളത്തിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ച് ചെറിയാൻ ഫിലിപ്പ് രംഗത്തെത്തിയിരുന്നു

തിരുവനന്തപുരം : സിപിഎമ്മിനോടും സർക്കാരിനോടുമുള്ള അകൽച്ച വ്യക്തമാക്കിയ ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എംപി. ചെറിയാന്‍ ഫിലിപ്പ് ഇടതുപക്ഷത്തു നിന്നും തിരിച്ച് വീണ്ടും കോണ്‍ഗ്രസിലേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ മുരളീധരന്റെ പ്രതികരണം. ‘ചെറിയാന്‍ വരുന്നത് കോണ്‍ഗ്രസിന് അനുഗ്രഹമാകും. കരുണാകരനുമായി നല്ല ബന്ധം പുലര്‍ത്തിയ ആളാണ് ചെറിയാന്‍ ഫിലിപ്പ് അദ്ദേഹത്തിന്റെ വരവ് കോണ്‍ഗ്രസിന് കരുത്തേകും’ -മുരളീധരന്‍ പറഞ്ഞു.

Read Also  :  ദീര്‍ഘ നേരം ഇരുന്നുള്ള ജോലി: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

കേരളത്തിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ച് ചെറിയാൻ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. കേരളാ സര്‍ക്കാര്‍ ദുരന്തനിവാരണത്തിനായി വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്നും, ദുരന്തം വന്നു കഴിഞ്ഞതിന് ശേഷം ദുരിതാശ്വാസ ക്യാംപില്‍ എത്തി കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.നെതര്‍ലന്‍ഡ്സ് മാതൃകയെക്കുറിച്ച് അവിടെപ്പോയി പഠിച്ചശേഷം തുടര്‍ നടപടിയെക്കുറിച്ച് ആര്‍ക്കുമറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button