ടെക്‌സാസ്: ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന രോഗികളെ സിറിഞ്ചിൽ വായുനിറച്ച് കുത്തിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നഴ്‌സ് കുറ്റക്കാരനെന്ന് കോടതി. വില്ല്യം ജോർജ്ജ് ഡേവിഡ് എന്ന 37കാരനാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
2017-18 വർഷത്തിൽ ക്രിസ്റ്റസ് ട്രിനിറ്റി മദർ ഫ്രാൻസിസ് ആശുപത്രിയിലായിരുന്നു സംഭവം നടന്നത്. ജോൺ ലഫ്രട്ടി, റൊണാൾഡ് ക്ലാർക്ക്, ക്രിസ്റ്റഫർ ഗ്രീൽവെ, ജോസഫ് കലിന എന്നി നാല് രോഗികളാണ് മരിച്ചത്.വായു കുത്തിവച്ചതോടെ തലച്ചോറിനേറ്റ തകരാറാണ് മരണത്തിന് കാരണമായത്.
ഇവരുടെ മരണ സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്നത് മാത്രമാണ് വില്യം ജോർജിനെതിരെ കേസെടുക്കാൻ കാരണമെന്ന് ഇയാളുടെ അറ്റോർണി പറഞ്ഞു. എന്നാൽ വില്യം ജോർജാണ് നാലു പേരുടെയുംമരണത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയതായി കോടതി വ്യക്തമാക്കി. ഇയാൾക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.
Post Your Comments