ധാക്ക : ബംഗ്ലാദേശിൽ ഹൈന്ദവ മതവിശ്വാസികൾക്കെതിരെ നടന്ന അക്രമ സംഭവങ്ങൾക്ക് കാരണക്കാരനായ യുവാവിനെ പൊലീസ് കണ്ടെത്തി. ദുർഗാ ദേവീ പന്തലിൽ ഖുറാൻ കൊണ്ടുവച്ച 35 കാരനായ ഇഖ്ബാൽ ഹുസൈൻ എന്ന യുവാവിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടിയിരിക്കുന്നത്.
ഒക്ടോബർ 13ന് ഹുസൈൻ ദുർഗാ ദേവീ പന്തലിൽ കടന്ന് ഖുറാൻ അവിടെ വയ്‌ക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് കൊമില്ല എസ്പി ഫാറൂഖ് അഹമ്മദ് പറഞ്ഞു. കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് പറഞ്ഞു. പന്തലിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നാണ് ഇയാളുടെ ചിത്രങ്ങൾ ലഭിച്ചത്. പള്ളിയിൽ നിന്ന് ഇയാൾ ഖുറാൻ എടുക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പന്തലിനുള്ളിൽ കടന്ന് ദേവീ വിഗ്രഹത്തിന് സമീപം ഇയാൾ ഖുറാൻ വയ്‌ക്കുന്നത് സിസിടിവിയിൽ വ്യക്തമാണ്. ഇതിന് ശേഷം ഇയാൾ ഹനുമാൻ സ്വാമിയുടെ വിഗ്രഹത്തിന് സമീപത്തേക്കും പോകുന്നുണ്ട്.
Read Also : മുപ്പത് കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദ്ദിയുമായി രണ്ടുപേര്‍ പിടിയില്‍
ദുർഗാദേവിയുടെ കാൽപ്പാദത്തിന് സമീപം ഖുറാൻ കണ്ടുവെന്ന് ആരോപിച്ചാണ് അക്രമികൾ
രാജ്യത്തുടനീളം ഹിന്ദു വിരുദ്ധ കലാപം അഴിച്ച് വിട്ടത്. രാജ്യത്തെ നിരവധി ക്ഷേത്രങ്ങളും വിഗ്രഹങ്ങളും അക്രമികൾ നശിപ്പിച്ചു. ആക്രമണത്തിൽ 6 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Post Your Comments