ആന്റി ഓക്‌സിഡന്റുകളും, വിറ്റാമിനും, മിനറല്‍സും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഇഞ്ചി. ദിവസവും ഇഞ്ചിച്ചായ കുടിക്കുന്നത് ഏറെ ആരോഗ്യകരമാണ്. ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിന് ഇഞ്ചി ചായ നല്ലതാണ്. ഇത് വയറിനുണ്ടാകുന്ന പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു. എങ്ങനെയാണ് രുചികരമായ ഇഞ്ചി ചായ തയ്യാറാക്കുന്നതെന്ന് നോക്കാം.
വേണ്ട ചേരുവകൾ
പാൽ 1 കപ്പ്
ചായപ്പൊടി 2 ടീ സ്പൂൺ
ഇഞ്ചി 1 ടീസ്പൂൺ
പഞ്ചസാര 1 സ്പൂൺ
Read Also : വാര്‍ത്തയ്ക്കിടെ വാര്‍ത്താ അവതാരകയുടെ പിന്നിലെ സ്‌ക്രീനില്‍ ലൈംഗിക ദൃശ്യങ്ങള്‍: അമ്പരന്ന് പ്രേക്ഷകർ
തയ്യാറാക്കുന്ന വിധം
ആദ്യം പാൽ നന്നായി തിളപ്പിക്കുക. രണ്ട് ടീസ്പൂൺ ചായപ്പൊടി ചേർക്കുക. നന്നായി തിളച്ചു വരുമ്പോൾ ചതച്ച ഇഞ്ചി ചേർത്ത് അഞ്ച് മിനുട്ട് ചെറിയ തീയിൽ തിളപ്പിക്കുക. ശേഷം പഞ്ചസാര ചേർത്ത് കുടിക്കാം.
Post Your Comments