കൊച്ചി: സാധാരണ സ്ത്രീയായ തന്നെ എല്ലാവരും കൂടി നെഗറ്റീവ് സ്റ്റാറാക്കി മാറ്റിയെന്നും തന്റെ കൂടി ഇടപെടൽ ഉണ്ടായിരുന്നതു കൊണ്ടാണ് പല ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും സംരക്ഷണയിൽ ഉണ്ടായിരുന്ന മോൻസൻ പോലീസ് പിടിയിലായതെന്നും വ്യക്തമാക്കി മോൻസൻ മാവുങ്കലിന്റെ മുൻ സുഹൃത്ത് അനിത പുല്ലയിൽ. മോൻസനുമായുള്ള ഇടപാടുകളുടെ പേരിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനു വിധേയമാക്കിയതിന് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അനിത.
മോൻസൻ വിഷയത്തിൽ പരാതിയുമായി പോയവർക്ക് അനുകൂലമായ മറുപടി ലഭിച്ചിരുന്നില്ലെന്നും പരാതി കൊടുത്തിട്ടും ഒരു കാര്യവും ഇല്ല എന്നാണ് പല ഓഫിസർമാരും പറഞ്ഞതെന്നും അനിത വ്യക്തമാക്കി. ഇവരുടെ എല്ലാം പേരുകൾ അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയിട്ടുണ്ടെന്നും തനിക്ക് ഒന്നും മറച്ചു വയ്ക്കാൻ ഇല്ലാത്തതിനാൽ എല്ലാം തുറന്നു പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഇറ്റലിയിലുള്ള അനിതയെ വിഡിയോ കോൺഫറൻസിലൂടെയായിരുന്നു അന്വേഷണ സംഘം ചോദ്യം ചെയ്തത്.
ശരീരത്തിലെ മെറ്റബോളിസം മികച്ച രീതിയിൽ നിലനിർത്താൻ ഈ ഒമ്പത് ശീലങ്ങൾ ഒഴിവാക്കാം!
‘മോൻസനുമായി യാതൊരു സാമ്പത്തിക ഇടപാടുകളും ഉണ്ടായിട്ടില്ല. ഇക്കാര്യം ഉദ്യോഗസ്ഥർക്കും അറിവുള്ളതാണ്. ഇയാൾ തട്ടിപ്പുകാരനാണ് എന്ന് അറിഞ്ഞ ശേഷം നടത്തിയ ഇടപാടുകൾ ഉണ്ടെങ്കിൽ മാത്രമാണ് ഉത്തരവാദിത്തം വരികയുള്ളൂ. അറിഞ്ഞു കഴിഞ്ഞ് സംരക്ഷിച്ചാൽ മാത്രമാണ് തെറ്റാകുക. തട്ടിപ്പുകാരനാണ് എന്ന് അറിഞ്ഞിരുന്നെങ്കിൽ യാതൊരു ഇടപാടിനും നിൽക്കില്ലായിരുന്നു’. വേർപിരിഞ്ഞ ശേഷമാണ് ഇയാളുടെ തട്ടിപ്പുകൾ അറിഞ്ഞതെന്ന് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതായും അനിത പറഞ്ഞു.
Post Your Comments