കണ്ണൂര്‍: മുപ്പത് കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദ്ദി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശികളായ ഇസ്മയില്‍, അബദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്. നിലമ്പൂര്‍ സ്വദേശിക്ക് തിമിംഗല ഛര്‍ദ്ദി വില്‍ക്കാന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഈ വര്‍ഷത്തെ രണ്ടാമത്തെ വലിയ വേട്ടയാണിത്. നേരത്തെ തൃശൂര്‍ ചേറ്റുവയില്‍ നിന്ന് 18 കിലോ തിമിംഗല ഛര്‍ദ്ദി പിടികൂടിയിരുന്നു.
സുഗന്ധദ്രവ്യ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന തിമിംഗല ഛര്‍ദ്ദി കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണ് തിമിംഗല ഛര്‍ദ്ദി. അറേബ്യന്‍ മാര്‍ക്കറ്റില്‍ വന്‍ വിലയുള്ള വസ്തുവാണ് തിമിംഗല ഛര്‍ദ്ദി.
Post Your Comments