ലണ്ടൻ : മരണപ്പെട്ട ഭർത്താവിന്റെ ചിതാഭസ്മം എല്ലാ ദിവസവും കഴിക്കുന്നുണ്ടെന്ന വാദവുമായി ബ്രിട്ടനിലെ കാസി എന്ന 26-കാരി. ഭർത്താവായിരുന്ന സീനിന്റെ ഓർമ്മകൾ നിലനിർത്താൻ വേണ്ടി താൻ പോകുന്നിടത്തെല്ലാം സീനിനെ ദഹിപ്പിച്ച ചാരം കൊണ്ടു പോകുമെന്നും യുവതി പറഞ്ഞു.
‘എന്റെ ഭർത്താവിനെ ഞാൻ എല്ലായിടത്തും കൊണ്ടുപോകും. ഷോപ്പിങ്, സിനിമ, കടകളിൽ, ഹോട്ടലിൽ അങ്ങനെ എവിടെ പോകുന്നോ അവിടെയെല്ലാം ഞാൻ അദ്ദേഹത്തെ ദഹിപ്പിച്ച ചാരം കൊണ്ടു പോകും. ഇടയ്‌ക്കെല്ലാം അത് എടുത്ത് കഴിക്കുകയും ചെയ്യും.ഇത് കഴിക്കുന്നത് തനിക്ക് നിർത്താനാകുന്നില്ല. അദ്ദേഹത്തിന്റെ ഓർമ്മകൾ മായ്ച്ചു കളയണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്റെ ഭർത്താവാണത്. ചാരം പുരണ്ട കൈകളും ഞാൻ പൂർണമായും നക്കിയെടുക്കും. കഴിഞ്ഞ രണ്ട് മാസത്തോളമായി ഞാൻ ഇങ്ങനെ കഴിക്കുന്നു’- കാസി പറഞ്ഞു.
Read Also : പൗരത്വം തെളിയിക്കുന്നതിനായി ഇനി ജനന സര്‍ട്ടിഫിക്കറ്റ് : പുതിയ നീക്കവുമായി കേന്ദ്രം
സാധാരണ ഭക്ഷണം പോലെ എപ്പോഴും കഴിക്കാൻ പറ്റാത്തത് കൊണ്ട് ദിവസം അഞ്ചോ ആറോ തവണയായാണ് ചാരം കഴിക്കുന്നതെന്നും കാസി പറഞ്ഞു. പ്രത്യേകമായി തയ്യാറാക്കിയ പെട്ടിക്കുള്ളിലാണ് ചാരം സൂക്ഷിച്ചിരിക്കുന്നത്. ഇതിനുള്ളിലേക്ക് വിരൽ ഇട്ട് കറക്കിയതിന് ശേഷം കൈവിരൽ പൂർണമായും നക്കിയെടുത്താണ് കഴിക്കുന്നത്. ചീഞ്ഞ മുട്ടയുടെയോ, സാന്റ് പേപ്പറിന്റെയോ ഒക്കെ രൂചിയാണ് ഈ ചാരത്തിനെന്നും കാസി പറഞ്ഞു. എന്നാൽ, ഇപ്പോൾ തനിക്ക് ഈ രുചി ഇഷ്ടമാണെന്നും ഇത് കഴിക്കുന്നത് തനിക്ക് വളരെ സന്തോഷം തരുന്നുവെന്നും അവർ വ്യക്തമാക്കി.
കാസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേരാണ് കാസിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. കാസിയുടേത് ആത്മാർത്ഥ സ്‌നേഹമാണെന്നാണ് ഇവർ പറയുന്നത്. എന്നാൽ ചിലർ കാസിയെ വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്. ഇത് കള്ളമാണെന്നും ചാരം ഇങ്ങനെ ഭക്ഷണമാക്കാൻ കഴിയില്ലെന്നുമാണ് ഇവർ പറയുന്നത്.
Post Your Comments