Latest NewsKeralaIndia

രാജ്യത്തെ പരമോന്നത ബഹുമതിയായ പത്മ പുരസ്‌കാര മാതൃകയില്‍ സംസ്ഥാന പുരസ്‌കാരം ആരംഭിക്കും: മുഖ്യമന്ത്രി

പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനക്കു ശേഷം അവാര്ഡ് സമിതി പുരസ്കാരം നിര്‍ണയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന തലത്തില് പരമോന്നത സംസ്ഥാന ബഹുമതി ഏര്പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുരസ്കാരങ്ങൾക്ക് കേരള പുരസ്കാരങ്ങളെന്ന് പേരു നല്കും. ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’ എിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്കാരം.

ഓരോ വര്‍ഷവും കേരള ജ്യോതി പുരസ്കാരം ഒരാള്‍ക്കും കേരള പ്രഭ പുരസ്കാരം രണ്ട് പേര്‍ക്കും, കേരള ശ്രീ പുരസ്കാരം 5 പേര്‍ക്കും നല്‍കും. രാജ്ഭവനില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനക്കു ശേഷം അവാര്ഡ് സമിതി പുരസ്കാരം നിര്‍ണയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാവർഷവും ഏപ്രിൽ മാസം പുരസ്കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് പൊതുഭരണ വകുപ്പ് നാമനിർദ്ദേശങ്ങൾ ക്ഷണിക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുവാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button