Latest NewsNewsIndiaCrime

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചു: പത്മ പുരസ്‌കാര ജേതാവിനെതിരെ കേസ്

ദിസ്‌പൂർ : പ്രായപൂർത്തിയാകാത്ത വളർത്തുമകളെ ലൈംഗികമായി പീഡിപ്പിച്ച പരാതിയിൽ പരമോന്നത സിവിലിയൻ പുരസ്‌കാരമായ പത്മ നൽകി രാജ്യം ആദരിച്ച പ്രമുഖനെതിരെ പോക്‌സോ കേസ് ചുമത്തി. ഡിസംബർ 17 ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കേസെടുത്തിരിക്കുന്നത്. കോടതിയുടെ പരിഗണയിലിരിക്കുന്നതിനാൽ കേസിനെ കുറിച്ചോ പ്രതിയെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പറ്റില്ലെന്ന് പോലീസ് പറഞ്ഞു. അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

എഫ്.ഐ.ആർ ചുമത്തിയതിന് പിന്നാലെ ഇയാൾ ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കുകയും മുൻകൂർ ജാമ്യം നേടുകയും ചെയ്തിട്ടുണ്ട്. കേസ്‌ റിപ്പോർട്ട് ജനുവരി ഏഴിന് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം ഗുരുതരമായ സ്വഭാവമുള്ളതാണെന്ന് ജസ്റ്റിസ് അരുൺ ദേവ് ചൗധരി തന്റെ ഉത്തരവിൽ പറഞ്ഞു. എന്നാൽ തന്റെ പ്രശസ്തിയെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും കെട്ടിചമച്ച കേസാണിതെന്ന പ്രതിയുടെ ആരോപണവും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കെതിരായ എതിർ ഹർജിയും പരിഗണിച്ച് ഇയാൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.

Read Also :  കെ റെയില്‍: സര്‍ക്കാര്‍ വാശിയോടെ മുന്നോട്ടാണെങ്കില്‍ യുദ്ധ സമാനം, സര്‍വേ കല്ലുകള്‍ പിഴുതെറിയുമെന്ന് കെ സുധാകരന്‍

2020 ആഗസ്റ്റിൽ ആസാമിലാണ് സംഭവം നടന്നത്. ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ പെൺകുട്ടിയെ തന്റെ സംരക്ഷണയിലായിരുന്നപ്പോൾ ഒരു വർഷത്തോളം പീഡിപ്പിച്ചു എന്നാണ് പരാതി. വൈദ്യ പരിശോധനയിലും പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. പെൺകുട്ടിയെ ഇപ്പോൾ പോലീസ് സംരക്ഷണത്തിലുള്ള കുട്ടികളുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button