തിരുവനന്തപുരം: 2024ലെ പത്മ പുരസ്‌ക്കാരങ്ങൾക്ക് ശുപാർശ ചെയ്യേണ്ടവരെ കണ്ടെത്തി പരിഗണിച്ച് അന്തിമരൂപം നൽകുന്നതിന് പ്രത്യേക പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി) രൂപീകരിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
Read Also: റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ല: കാരണം വ്യക്തമാക്കി കെൽട്രോൺ
മന്ത്രി സജി ചെറിയാൻ കൺവീനറും ചീഫ് സെക്രട്ടറി സെക്രട്ടറിയുമായ സമിതിയിൽ മന്ത്രിമാരായ കെ രാജൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, ആന്റണി രാജു, റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ അംഗങ്ങളാകും.
Post Your Comments