കരുനാഗപ്പള്ളി: സി.പി.എം കരുനാഗപ്പള്ളി ടൗണ്‍ ലോക്കല്‍ സമ്മേളനം മാറ്റിവച്ചു. മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ആറ് പ്രതിനിധികള്‍ പ്രഖ്യാപിച്ചതോടെയാണ് ജില്ല നേതൃത്വം ഇടപെട്ട് സമ്മേളനം നിര്‍ത്തിവെച്ചത്. കഴിഞ്ഞദിവസം രാവിലെ സംസ്ഥാന കമ്മിറ്റി അംഗം സൂസന്കോടിയായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഈ സമ്മേളനത്തിെന്റ സംഘടനാ ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു.
read also: തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു: ചികിത്സയിലിരിക്കെ യുവതി മരിച്ചു
കരുനാഗപ്പള്ളി മണ്ഡലത്തിലെ തോല്‍വിയുടെ പേരില്‍ ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആര്. വസന്തനെ സംസ്ഥാന നേതൃത്വം തരംതാഴ്ത്തിയെങ്കിലും നാലായിരത്തോളം വോട്ടിന് പിറകിലായ ടൗണ്‍ ലോക്കലില്‍ കാലുവാരിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന വിമർശനം സംഘടനയിൽ ഉയർന്നിരുന്നു. കൂടാതെ ഏരിയ സെക്രട്ടറിയായ പി.കെ. ബാലചന്ദ്രനും മുന്‍ ടൗണ്‍ ലോക്കല്‍ സെക്രട്ടറിയും ഏരിയ അംഗവുമായ ബി. സജീവനും നടത്തിയ കൂട്ട ബന്ധുനിയമനങ്ങളും ചിലര്‍ ഉയർത്തികാട്ടി. പ്രതിഷേധങ്ങൾ ശക്തമായതിനു പിന്നാലെ സമ്മേളനം നിർത്തിവയ്ക്കുകയായിരുന്നു.
പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ അഴിമതിയും ബന്ധുത്വവും ബിസിനസ് താല്പര്യങ്ങളും ആണെന്നും വിമർശനം ഉയർന്നു
Post Your Comments