നട്സുകളും പയറുവർഗ്ഗങ്ങളും നിങ്ങൾ കുതിർത്ത് കഴിക്കാറുണ്ടല്ലോ. എന്തിനാണ് ഇവ കുതിർക്കാൻ ഇടുന്നതെന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?. ഇപ്പോഴിതാ നട്സുകൾ കുതിർത്ത് കഴിക്കുന്നതിന് പിന്നിലെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിരിക്കുയാണ് പോഷകാഹാര വിദഗ്ധ നമാമി അഗർവാൾ.
പ്രോട്ടീൻ, നാരുകൾ, ധാരാളം വിറ്റാമിനുകളും പോഷകങ്ങളാലും സമ്പുഷ്ടമാണ് നട്സുകൾ. ഭക്ഷണങ്ങൾ കുതിർത്ത് കഴിക്കുന്നത് എളുപ്പം ദഹിക്കാൻ സഹായിക്കുമെന്നും നമാമി പറയുന്നു. മാത്രമല്ല ഭക്ഷണം കുതിർത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കുന്നതിനും ശരീരത്തിന് കൂടുതൽ പോഷണം നൽകുന്നതിനും സഹായിക്കുന്നു.
Read Also : പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം..
പയറുവർഗ്ഗങ്ങൾ കുതിർത്ത് തൊലി കളഞ്ഞ ശേഷമോ, വറുത്തതിന് ശേഷമോ വേവിക്കുന്നതാണ് കൂടുതൽ നല്ലതെന്നും അവർ പറയുന്നു. കുതിർത്ത് കഴിക്കുന്നത് പോളിഫെനോളിന്റെയും അളവ് കുറയ്ക്കുകയും ഇരുമ്പ്, സിങ്ക്, കാൽസ്യം എന്നിവയുൾപ്പെടെയുള്ള ധാതുക്കളെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും അവർ വ്യക്തമാക്കി.
Post Your Comments