
ഇരവിപുരം : പശുക്കിടാവിനോട് ക്രൂരത കാണിച്ച് കൊലപ്പെടുത്തിയ യുവാക്കള്‍ പൊലീസ് പിടിയില്‍. മയ്യനാട് ധവളക്കുഴി സുനാമി ഫ്ളാറ്റിൽ സുമേഷ് (രാജുഭായി36), അഞ്ചാലൂമൂട് പനയം രേവതി ഭവനിൽ ഹരി (മനു24) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്‌ച വെളുപ്പിന് ഇരവിപുരം തെക്കുംഭാഗം പനമൂട് സ്വദേശി ജയചന്ദ്രന്റെ 20 മാസം പ്രായമുള്ള പശുക്കിടാവാണ് ചത്തത്. പ്രതികൾ പശുക്കിടാവിനെ കെട്ടിയിരുന്ന മരത്തിൽനിന്ന് അഴിച്ച് ഒരു തെങ്ങിനോട് ചേർത്തുകെട്ടി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഇതിനിടെ കഴുത്തിലെ കുരുക്കു മുറുകി പശുക്കിടാവ് ചത്തു. തുടർന്ന് പശുക്കിടാവിനെ ഉപേക്ഷിച്ച് സ്ഥലംവിട്ട സംഘത്തിലെ സുമേഷ് പനമൂട് ദേവി ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷണവും നടത്തി.
Read Also : അബുദാബിയിൽ പാർക്കിംഗ് ലംഘന പിഴകൾ ഒക്ടോബർ 24 മുതൽ എസ്എംഎസിലൂടെ ലഭിക്കും
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സുമേഷിനെ സംബന്ധിച്ച സൂചന പൊലീസിന് ലഭിച്ചത്. ഇതോടെ ധവളക്കുഴിയിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. ഹരിയെ പനയത്തെ വീട്ടിൽനിന്നാണ് പിടികൂടിയത്. ക്ഷേത്ര വഞ്ചി മോഷണക്കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് സുമേഷ്. ഇരവിപുരം ഇൻസ്‌പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ജെ. ജയേഷ്, എസ്. അനൂരൂപ്, അരുൺഷാ, എ.എസ്.ഐ ഷാജി, സി.പി.ഒമാരായ അഭിലാഷ്, ജിജു ജലാൽ, മനാഫ്, സുമേഷ്, ബേബി, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
Post Your Comments