KeralaLatest News

പ്രണയം നടിച്ച്‌ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: 4 പേർ അറസ്റ്റിൽ ,ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

പെണ്‍കുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച്‌ ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിക്കുകയായിരുന്നു.

കോഴിക്കോട്: 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരാണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു.

കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് വടകര റൂറല്‍ എസ്പിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയെ വിനോദ യാത്രയ്ക്കായി സുഹൃത്ത് വിളിച്ചുവരുത്തുകയായിരുന്നു. പെണ്‍കുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച്‌ ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മൂന്ന് സുഹൃത്തുക്കളും പെണ്‍കുട്ടിയെ ബലാത്സം​ഗം ചെയ്തു. പീഡന വിവരം പുറത്തറിയിച്ചാല്‍ കൊലപ്പെടുത്തുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

മയക്കുമരുന്ന് നല്‍കിയതിനാല്‍ പെണ്‍കുട്ടി ഏറെ നേരം ബോധരഹിതയായിരുന്നു. ബോധം വന്ന ശേഷം ബന്ധുവിന്റെ വീടിന് ഇറക്കിവിട്ടു. പെണ്‍കുട്ടി പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് അടുത്തിടെ മൂന്ന് കൂട്ട ബലാത്സം​ഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പരാതി ലഭിച്ചയുടന്‍ വടകര റൂറല്‍ എസ് പി നാദാപുരം എഎസ്പിക്ക് അന്വേഷണ ചുമതല കൈമാറി. മൂന്ന് കായത്തൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button