മേരി കാതറിൻ ലെടൂർന്യു, ഒരു കാലത്ത് ലോകം ഏറെ ചർച്ച ചെയ്ത ഒരു ബലാത്സംഗക്കേസിലെ പ്രതിയുടെ പേരാണ്. അർബുദം മൂർച്ഛിച്ച് 2020 ൽ മേരി മരണമടയുമ്പോൾ അവർക്ക് 58 വയസായിരുന്നു. മരണത്തിനു ഏതാനും ദിവസങ്ങൾക്ക് മുൻപേ അവർ ഒരു നീണ്ട കത്തെഴുതി. താൻ മൂലം സമ്മർദ്ദങ്ങളും മാനസിക സംഘർഷവും വിഷമതകളും അനുവഭവിച്ച 30 പേർക്കായിരുന്നു തന്റെ പശ്ചാത്താപക്കത്ത് മേരി അയച്ചത്. അവരുടെ ലീഗൽ കൗൺസൽമാറിൽ ഒരാൾ പീപ്പിൾ മാഗസിനോട് പറഞ്ഞതാണിക്കാര്യം. മേരിയുടെ ബലാത്സംഗക്കേസ് പോലെ തന്നെ അവരുടെ പശ്ചാത്താപ കത്തും ഏറെ ചർച്ചകൾക്ക് വഴിതെളിച്ചു.
‘ഒരേയൊരു കുറ്റം മാത്രം, പ്രണയം’ എന്ന പേരിൽ വർഷങ്ങൾക്ക് മുൻപ് മേരി ഒരു പുസ്തകം എഴുതിയിരുന്നു. അമേരിക്കയിൽ ഏറെ വിറ്റഴിച്ച ഒരു നോവലായിരുന്നു ഇത്. നോവലിൽ താൻ ചെയ്ത പ്രവർത്തിയെ ന്യായീകരിക്കുന്നതായി മേരിയുടെ എഴുത്ത്. എന്നാൽ, മരണത്തോടടുത്തപ്പോൾ കഥയെല്ലാം മാറി. അന്നെഴുതിയതും, താൻ ചെയ്തുകൂട്ടിയതും തെറ്റായിരുന്നുവെന്ന് മേരി വേദനയോടെ പശ്ചാത്തപിച്ചു.
1996-ൽ അമേരിക്കയെ പിടിച്ചുകുലുക്കിയ ബലാത്സംഗക്കേസിലെ പ്രതിയായിരുന്നു മേരി. ചെയ്ത കുറ്റം, പ്രായപൂർത്തിയാകാത്ത വെറും 12 വയസ്സ് മാത്രമുള്ള തന്റെ വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്തു എന്നതും. അവരുടെ കാഴ്ചപ്പാടിൽ അത് ബലാത്സംഗം ആയിരുന്നില്ല. പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടുള്ള ലൈംഗികബന്ധമായിരുന്നു. എന്നാൽ, ആൺകുട്ടിയുടെ പ്രായം കണക്കിലെടുത്തപ്പോൾ നിയമത്തിന് മുന്നിൽ അവരുടെ ബന്ധം ബലാത്സംഗം തന്നെയായിരുന്നു.
സിയാറ്റിലിലെ ബുറിയൻ എന്ന സബർബൻ പട്ടണത്തിലെ ഷോർവുഡ് എലിമെന്ററി സ്കൂളിലെ അധ്യാപികയായിരുന്നു മേരി. വില്ലി ഫൗലാവൂ എന്ന 12 വയസുള്ള കുട്ടി ഇവിടുത്തെ വിദ്യാർത്ഥിയും. മേരിയുടെ പ്രിയപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളായിരുന്നു വില്ലി. സംഭവം നടക്കുമ്പോൾ മേരിക്ക് 34 വയസായിരുന്നു. നാല് കുട്ടികളുടെ അമ്മയായിരുന്നു. നിരന്തരം പീഡനവും ക്രൂരതകളും നിറഞ്ഞ ഒരു വിവാഹബന്ധത്തിൽ നിന്നും നിയമപരമായി ഒഴിഞ്ഞശേഷം ഏകാന്തത അനുഭവിച്ച് മുന്നോട്ട് പോകുമ്പോഴായിരുന്നു മേരി വില്ലിയുമായി അടുക്കുന്നത്. ബന്ധം വളർന്നു. എക്സ്ട്രാ ക്ലാസുണ്ടെന്നും, ട്യൂഷൻ ഉണ്ടെന്നുമൊക്കെ പറഞ്ഞ് വില്ലി മേരിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. അധ്യാപികയും ചെറിയ കുട്ടിയും ആയതിനാൽ ആരും തന്നെ ഇവരുടെ ബന്ധത്തെ സംശയിച്ചില്ല.
1996 ജൂൺ 19 -ന് രാത്രിയായിരുന്നു മേരിയുടെ ജീവിതം മാറ്റിമറിച്ച സംഭവം ഉണ്ടായത്. രാത്രി ഒന്നരയോടെ ഇരുവരെയും സിയാറ്റിലിന്റെ മറ്റൊരു സബർബൻ ടൗൺ ആയ ഡെസ് മൊയിൻസ് മറീനയിൽ, റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു കാറിൽ നിന്ന് പോലീസ് സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടി. വില്ലി പ്രായപൂർത്തിയായ കുട്ടി ആണെന്നായിരുന്നു മേരി പോലീസിനോട് വാദിച്ചത്. എന്നാൽ, സംശയം തോന്നി പോലീസ് ഇരുവരെയും സ്റ്റേഷനിൽ എത്തിച്ചു. ചോദ്യം ചെയ്തു, ഇതോടെയാണ് ഇവർ തമ്മിലുള്ള ബന്ധം പുറത്തായത്. നിയമപരമായി തെറ്റായതിനാൽ പോലീസ് മേരിയെ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.
Also Read:മദ്യം വാങ്ങാനുള്ള പണം നൽകിയില്ല:മുൻ ഡെപ്യൂട്ടി കളക്ടറായിരുന്ന അച്ഛനെ മകൻ അടിച്ചുക്കൊന്നു
ഇതിനു രണ്ട് മാസങ്ങൾക്ക് ശേഷം മേരി, വില്ലിയുടെ കുഞ്ഞിനെ ഗർഭം ധരിച്ചു. കേസ് കോടതിയിൽ എത്തി. ജയിലിൽ കിടന്നും, ജാമ്യം കിട്ടി പുറത്തുവന്നും മാസങ്ങൾ കടന്നു പോയി. വില്ലിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റമാണെന്ന് അറിയില്ലായിരുന്നുവെന്നായിരുന്നു മേരി കോടതിയിൽ വാദിച്ചത്. കേസിൽ വിധി വരാൻ വേണ്ടി കാത്തിരിക്കുന്നതിനിടെ വില്ലിയുടെ കുഞ്ഞിനെ മേരി പ്രസവിച്ചു. കുഞ്ഞ് ഉണ്ടായ സാഹചര്യത്തിൽ, ആദ്യമായി ചെയ്യുന്ന അപരാധം എന്ന പരിഗണനയിൽ മേരിക്ക് കോടതി ഒരു പ്ളീ ഡീൽ നൽകി. അവളുടെ ജയിൽശിക്ഷ ആറുമാസമായി ചുരുക്കി.
എന്നാൽ, ഇവിടം കൊണ്ടും അവസാനിച്ചില്ല. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മേരിയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളിൽ ആയിരുന്നു രണ്ടാമത്തെ അറസ്റ്റ്. വില്ലിയെ വീണ്ടും ബലാത്സംഗം ചെയ്തു എന്നതായിരുന്നു കേസ്. വില്ലിയെ കാണാതിരിക്കാൻ കഴിയാതെ വന്നതോടെയാണ് പോയതെന്നായിരുന്നു മേരി കോടതിയിൽ പറഞ്ഞത്. ഇത്തവണ കോടതി മേരിക്ക് യാതൊരു പരിഗണനയും നൽകിയില്ല. ഏഴു വർഷത്തേക്ക് മേരിയെ കോടതി ജയിലിലേക്കയച്ചു. രണ്ടാമത്തെ ബലാത്സംഗക്കേസിൽ വിധി വരുമ്പോഴേക്കും മേരി വീണ്ടും വില്ലിയുടെ കുഞ്ഞിനെ ഗർഭം ധരിച്ചു. ഇത്തവണ മേരി ജയിലിലേക്ക് പോയത് വില്ലിയുടെ കുഞ്ഞിനേയും ഗർഭത്തിൽ പേറിക്കൊണ്ടായിരുന്നു. രണ്ടാമത്തെ കുഞ്ഞ് ജോർജിയ ജനിച്ചത് ജയിലിനകത്തായിരുന്നു. മേരിയുടെ രണ്ട് പെൺമക്കളെയും ഏഴ് വർഷത്തോളം വളർത്തിയത് മേരിയുടെ അമ്മയായിരുന്നു.
Also Read:അബുദാബിയിൽ പാർക്കിംഗ് ലംഘന പിഴകൾ ഒക്ടോബർ 24 മുതൽ എസ്എംഎസിലൂടെ ലഭിക്കും
2005 -ൽ മേരി ശിക്ഷാകാലാവധി കഴിഞ്ഞ് ജയിൽ മോചിതയായി. അധികം വൈകാതെ ആ വര്ഷം മെയ് 20 -ന് വില്ലിയും മേരിയും വിവാഹിതരായി. അമേരിക്കയെ വീണ്ടും അമ്പരപ്പിച്ച വിവാഹവാർത്തയായിരുന്നു അത്. വിവാഹത്തിന് ശേഷം ‘Un Seul Crime, L’Amour’ or ‘Only One Crime, Love.’ – ‘ഒരേയൊരു പാപം മാത്രം, പ്രണയം’ എന്ന പേരിൽ ഇവർ ഒരു നോവൽ ഇറക്കി. ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ച പുസ്തകമായിരുന്നു ഇത്. നീണ്ട നാൾ ഇവർ ഒരുമിച്ച് താമസിച്ചു. ദാമ്പത്യ ബന്ധം മനോഹരമായി മുന്നോട്ട് പോയി. രണ്ട് കുട്ടികളും അവരുടെ അച്ഛനും അമ്മയുമായി മേരിയും വില്ലിയും ജീവിതം ആസ്വദിച്ചു. ‘എന്നെ ആരും ബലാത്സംഗം ചെയ്‌തിട്ടില്ല. ഞാൻ ഒരു ഇരയല്ല. ഒരു അച്ഛനായതിൽ എനിക്ക് പശ്ചാത്താപം ഒട്ടുമില്ല, മേരി കാതറീനെ സ്നേഹിച്ചതിന് ഒട്ടുമില്ല’ എന്ന് 2013 ൽ വില്ലി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വേർപിരിയൽ വാർത്ത പുറത്തുവന്നത്. 2017 -ൽ, ഇരുവരും വേർപിരിഞ്ഞു. അതിന്റെ കാരണം ഇന്നും അഞ്ജാതം.
ഇതിനുശേഷം മേരിക്ക് സ്റ്റേജ് 4 കോളൺ കാൻസർ ഡയഗ്‌നോസ് ചെയ്യപ്പെട്ടു. രോഗം മൂർച്ഛിച്ച് ഏത് നിമിഷവും മരിച്ചേക്കാം എന്നാ അവസ്ഥയെത്തിയപ്പോൾ മേരിയുടെ മനസ് നിറയെ പശ്ചാത്താപം ആയിരുന്നു. പന്ത്രണ്ടു വയസ്സുള്ള ഒരു കുട്ടിയെ ബലാത്സംഗം ചെയ്യുക വഴി താൻ അന്ന് കരിനിഴൽ വീഴ്ത്തിയത് നിരവധി പേരുടെ സന്തോഷങ്ങൾക്കു മേലായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞു. ‘അന്ന് ആരെങ്കിലും ഇതൊരു തെറ്റാണ്, നിയമപ്രകാരം കുറ്റമാണ് എന്ന് തന്നോട് പറഞ്ഞിരുന്നെങ്കിൽ, തന്നെ ആരെങ്കിലും ഒന്ന് വിലക്കിയിരുന്നെങ്കിൽ താൻ ഒരിക്കലും അതിനു മുതിരില്ലായിരുന്നു’ എന്ന് കുറ്റസമ്മതം നാദാത്തുന്ന മേരിയുടെ വീഡിയോയും പുറത്തുവന്നു. സന്തോഷകരമായ ദാമ്പത്യം ആയിരുന്നുവെങ്കിലും സ്വന്തം തെറ്റുകളെ ന്യായീകരിക്കാനോ, ചെയ്ത തെറ്റിന് അവനവന് മാപ്പ് നൽകാനോ മേരിക്ക് സാധിച്ചില്ല. ഇനി ആരും അത്തരത്തിലുള്ള തെറ്റുകൾ പ്രവർത്തിക്കരുത് എന്നായിരുന്നു മേരിക്ക് അവസാനശ്വാസം വരെയും മറ്റുള്ളവരോട് പറയാനുണ്ടായിരുന്നത്.
Post Your Comments