KeralaLatest NewsNews

കേരള ജ്യോതി,കേരള പ്രഭ,കേരള ശ്രീ.. കാര്യം നേടാൻ വേണ്ടി സ്ത്രീകളെ പുരുഷൻമാർ പേരുകൾ ചുരുക്കി വിളിക്കു പോലെ: ഹരീഷ് പേരടി

അപേക്ഷ അയച്ച് കാത്തിരിക്കുന്നവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന തലത്തില് പരമോന്നത സംസ്ഥാന ബഹുമതി ഏര്പ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുരസ്കാരങ്ങൾക്ക് കേരള പുരസ്കാരങ്ങളെന്ന് പേരു നല്കും. ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’ എിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്കാരം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കാര്യം കാണാൻ സ്ത്രീകളെ പുരുഷൻമാർ പേരുകൾ ചുരുക്കി വിളിക്കു പോലെയായിപ്പോയി പുരസ്‌കാരങ്ങളുടെ പേരുകൾ എന്ന് നടൻ ഹരീഷ് പേരടി.

read also: ആര്‍‌എസ്‌എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം: ആര്‍‌എസ്‌എസ് പ്രവര്‍ത്തകന് വെട്ടേ‌റ്റു

‘കേരള ജ്യോതി,കേരള പ്രഭ,കേരള ശ്രി..കാര്യം നേടാൻ വേണ്ടി സ്ത്രീകളെ പുരുഷൻമാർ പേരുകൾ ചുരുക്കി വിളിക്കു പോലെ…ജ്യോതിർമയിയെ ഓമനിച്ച് ജ്യോതി എന്ന് വിളിക്കുപോലെ പ്രഭാവതിയെ പ്രഭേ എന്ന് വിളിക്കുപോലെ ശ്രീമതിയെ ശ്രി എന്ന് വിളിക്കുപോലെ പുരുഷാധിപത്യം നിറഞ്ഞ സവർണ്ണ പേരുകൾ…പകരം ജാതി മത ലിംഗ നിർവചനങ്ങൾക്ക് അടിമ പെടാത്ത മുന്ന് പേരുകൾ നിർദ്ധേശിക്കുന്നു…കേരള കനൽ,കേരള നക്ഷ്ത്രം,കേരള വെളിച്ചം…തള്ളാം..കൊള്ളാം…എന്തായാലും അപേക്ഷ അയച്ച് കാത്തിരിക്കുന്നവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ…’- ഹരീഷ് സമൂഹ മാധ്യമത്തിൽ കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button