YouthLatest NewsNewsMenWomenLife Style

ഭക്ഷണശേഷം പഴങ്ങൾ കഴിക്കരുത്, കാരണം ഇതാണ്..

ആരോ​ഗ്യത്തിന് പച്ചക്കറികളുടെ അതേ പ്രധാന്യം തന്നെയാണ് പഴങ്ങൾക്കും. ജീവകങ്ങളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങൾ പച്ചക്കറികളെ പോലെ തന്നെ ഏറെ പ്രധാന്യത്തോടെ കഴിക്കേണ്ടതാണ്. ഭക്ഷണപ്പാത്രത്തിന്റെ പകുതിയെങ്കിലും പഴങ്ങളും പച്ചക്കറികളും ആയിരിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

പച്ചക്കറികൾ ഏതു സമയത്തും വേണമെങ്കിലും കഴിക്കാം. എന്നാൽ പഴങ്ങൾ കഴിക്കുന്നതിന് സമയമുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പഴങ്ങളിൽ പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ളതിനാലാണിത്. പോഷകസമ്പുഷ്ടമാണ് പഴങ്ങൾ. ഭക്ഷണശേഷം പഴങ്ങൾ കഴിക്കാൻ പാടില്ലത്രേ. കാരണം, പഞ്ചസാരയും അന്നജവും ഒപ്പം ബാക്ടീരിയയും ചേർന്ന് ഭക്ഷണത്തെ പുളിപ്പിക്കും. ഇത് ദഹന വ്യവസ്ഥയെ ദോഷകരമായി ബാധിക്കും.

Read Also:- അത്താഴം കഴിക്കുമ്പോള്‍ കൂടുതല്‍ കട്ടിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം!

പ്രധാന ഭക്ഷണത്തോടൊപ്പം ഒരിക്കലും പഴങ്ങൾ കഴിക്കരുത്. പഴങ്ങൾ ദഹിക്കില്ലെന്നു മാത്രമല്ല. പോഷകങ്ങളും ആഗീരണം ചെയ്യപ്പെടില്ല. കുറഞ്ഞത് ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞേ പഴങ്ങള്‍ കഴിക്കാൻ പാടുള്ളൂ. രാവിലെ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച ശേഷം പഴങ്ങൾ കഴിക്കാം. വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് ശരീരത്തെ ശുദ്ധമാക്കും. ശരീരഭാരം കുറയ്ക്കാനും മറ്റ് പ്രവർത്തനങ്ങൾക്കുമുള്ള ഊർജ്ജമേകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button