UAELatest NewsNewsInternationalGulf

അബുദാബിയിൽ പാർക്കിംഗ് ലംഘന പിഴകൾ ഒക്ടോബർ 24 മുതൽ എസ്എംഎസിലൂടെ ലഭിക്കും

അബുദാബി: അബുദാബിയിൽ പാർക്കിംഗ് ലംഘന പിഴകൾ ഒക്ടോബർ 24 മുതൽ എസ്എംഎസിലൂടെ ലഭിക്കും. ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘകർക്ക് പേപ്പറിൽ നോട്ടീസ് നൽകുന്നത് അവസാനിപ്പിക്കുമെന്നും പകരം എസ്എംഎസ് വഴി പിഴ വിവരം കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: മോദി സര്‍ക്കാരിന്റെ ഈ 5 പദ്ധതികള്‍ നമുക്ക് നൽകുന്നത് സാമൂഹ്യ സുരക്ഷ: യോഗ്യതയും ആനുകൂല്യങ്ങളും

എമിറേറ്റിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ വിവരം ഇനി എംഎസ്എസിലൂടെയായിരിക്കും ലഭിക്കുക. ലംഘനവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഇത്തരത്തിലുള്ള എസ്എംഎസിൽ ഉണ്ടാകും. പൊതുജനങ്ങൾക്ക് അവരുടെ കോൺടാക്റ്റ് വിവരങ്ങളിൽ സാധുവായ ഒരു ഫോൺ നമ്പർ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഐടിസി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇ-ടിക്കറ്റ് പിഴ അടച്ച് 30 ദിവസത്തിനുള്ളിൽ അടച്ചാൽ 25 ശതമാനം കിഴിവും ലഭിക്കും.

അബുദാബിയിലെ സേവനങ്ങൾ സ്മാർട്ടാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Read Also: തന്റെ പുതിയ പാർട്ടി ബിജെപിയുമായി സഹകരിക്കാന്‍ അമരീന്ദർ സിംഗ്: കർഷകസമരം ഒത്തുതീർപ്പായേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button