![](/wp-content/uploads/2021/10/sans-titre-34-3.jpg)
പ്രമുഖ ചാനലിലെ ‘സ്റ്റാര്‍ മാജിക്ക്’ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോൾ നടി മുക്ത പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് വിവാദമാക്കുകയാണ് സോഷ്യൽ മീഡിയ. ‘എന്റെ മകൾ, പെണ്‍കുട്ടിയാണ്. അവൾ വേറൊരു വീട്ടില്‍ കയറിച്ചെല്ലാനുള്ളതാണ്. അതുകൊണ്ട് വീട്ടിലെ പണികളില്‍ ഞാന്‍ അവളെ കൂടെ കൂട്ടാറുണ്ട്. അതെല്ലാം അവളെ ശീലിപ്പിക്കാറുണ്ട്’- മകളെ കുറിച്ച് മുക്ത പറഞ്ഞ ഈ വാക്കുകളാണ് വിവാദത്തിനു കാരണമായത്. മുക്തയ്ക്കെതിരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ പിന്തുണയുമായി ഭർത്താവ് റിങ്കു ടോമി രംഗത്ത് വന്നു.
തനിക്കെതിരെ ഉയരുന്ന ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിച്ച് മുക്ത അതെന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് റിങ്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കമന്റ് ഇട്ടത്. ’ അവള്‍ എന്റേത്, ലോകം എന്തും പറയട്ടെ. ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ച് അത് പങ്കു വെച്ച് സമയം കളയാതെ, ഒരുപാട് പേര്‍ നമ്മളെ വിട്ട് പോയി പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം. അവര്‍ക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കൂ’- എന്നാണ് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മുക്ത കുറിച്ചത് .
‘നീ നല്ല ഒരു അമ്മയാണ് ഐ ലവ് യൂ’ എന്നാണ് റിങ്കു കുറിച്ചത്. എന്നാൽ സൈബർ അറ്റാക്ക് ശക്തമാകുന്നു എന്ന് കണ്ടതോടെ കമന്റ് ബോക്സ് മുക്ത ഓഫ് ചെയ്യുകയും ചെയ്തു. പോസ്റ്റ് നിമിഷങ്ങൾ കൊണ്ടാണ് വൈറലായി മാറിയത്.
Post Your Comments