ദുബായ്: യുഎഇയിൽ മൂടൽ മഞ്ഞ്. ദൃശ്യപരത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. നാഷണൽ സെന്റർ ഓഫ് മെട്രോളജിയാണ് ഇക്കാര്യം അറിയിച്ചത്.
തീരദേശത്തും ആന്തരിക പ്രദേശങ്ങളിലും, പ്രത്യേകിച്ച് വടക്ക് ഭാഗങ്ങളിലും കിഴക്ക് ഭാഗങ്ങളിലും ദൃശ്യപരത ഇനിയും കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. ദുബായിലും അബുദാബിയിലും പലയിടങ്ങളിലും ഹ്യുമിഡിറ്റി 90 ശതമാനമായി ഉയർന്നു. കുറച്ചു ദിവസത്തേക്ക് യുഎഇയിൽ മൂടൽ മഞ്ഞ് പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
മൂടൽമഞ്ഞിന് ശേഷം തെളിഞ്ഞ ആകാശമായിരിക്കും. അബുദാബിയിലും ദുബായിലും താപനില 35 ഡിഗ്രി സെൽഷ്യസിൽ ത്തെുമെന്നും പിന്നീട് 20 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും വിദഗ്ധർ വ്യക്തമാക്കി.
Post Your Comments