Latest NewsNewsSaudi ArabiaInternationalGulf

കോവിഡ് വ്യാപനം: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 38 പുതിയ കേസുകൾ

റിയാദ്: തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 38 പുതിയ കേസുകൾ. 52 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു പേർക്കാണ് തിങ്കളാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ഇടിമിന്നലോടു കൂടിയ അതിതീവ്ര മഴ : 11 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

5,47,969 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,36,999 പേർ രോഗമുക്തി നേടി. 8,765 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 100 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 44,698,978 ഡോസ് കോവിഡ് വാക്‌സിൻ ഡോസുകളാണ് സൗദിയിൽ ഇതുവരെ വിതരണം ചെയ്തത്.

Read Also: റോഡു മുറിച്ച്‌ കടക്കവെ യുവതികളെ ഇടിച്ചുതെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി, എസ്‌ഐ അറസ്റ്റില്‍: വിഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button