Latest NewsCricketNewsSports

ടി20 ലോകകപ്പ്: ധോണി ഇന്ത്യൻ ക്യാമ്പിനൊപ്പം ചേർന്നു, താരങ്ങൾ ആവേശത്തിൽ

ദുബായ്: ടി20 ലോകകപ്പിന് മുന്നോടിയായി മുൻ നായകൻ എംഎസ് ധോണി ഇന്ത്യൻ ക്യാമ്പിനൊപ്പം ചേർന്നു. ധോണി ടീമിനൊപ്പം ചേർന്ന ചിത്രങ്ങൾ ബിസിസിഐ ട്വിറ്റർ പേജിൽ പങ്കുവെച്ചു. ചെന്നൈ സൂപ്പർ കിങ്സിന് നാലാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ധോണി മെന്റർ എന്ന പുതിയ റോളിലാണ് ഇന്ത്യൻ ടീമിലേക്ക് മടങ്ങിവന്നത്.

ടി20 ലോകകപ്പിൽ മാത്രമായിരിക്കും ധോണിയുടെ സേവനം. ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് മൊത്തം ഗുണം ചെയ്യുമെന്ന് നായകൻ വിരാട് കോഹ്‌ലി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ബുധനാഴ്ച ഓസ്ട്രേലിയക്കെതിരെ സന്നാഹ മത്സരം കളിക്കുന്നുണ്ട്. ഒക്ടോബർ 24ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം.

Read Also:- കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

അതേസമയം, ഇംഗ്ലണ്ടിനെതിരെ നടന്ന സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം ഒരു ഓവർ ശേഷിക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 70 റൺസെടുത്ത ഇഷാൻ കിഷനും, 51 റൺസെടുത്ത കെഎൽ രാഹുലുമാണ് ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് ചുക്കാൻ പിടിച്ചത്.

shortlink

Post Your Comments


Back to top button