ദുബായ്: എക്‌സ്‌പോ വിസയിൽ യുഎഇയിൽ എത്തിയ പ്രതിനിധികൾക്ക് ഇനി എളുപ്പത്തിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കും. ഇത്തരക്കാർക്ക് ലൈസൻസ് കിട്ടാനുള്ള നടപടികൾ കൂടുതൽ ലളിതമാക്കി. ഇതിനായി എക്‌സ്‌പോയിൽ ആർടിഎ ഓഫിസ് തുറന്നിട്ടുണ്ട്. സ്വദേശത്ത് ലൈസൻസുള്ളവർക്ക് പരിശീലനത്തിലടക്കം ഇളവു ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ലൈസൻസ് കിട്ടാനുള്ള അന്തിമ ടെസ്റ്റിൽ ഇവർക്കു നേരിട്ടു പങ്കെടുക്കാം. ഡ്രൈവിങ് ലൈസൻസ് വിഭാഗം മേധാവി അബ്ദുല്ല അൽ അലിയാണ് ഇക്കാര്യം അറിയിച്ചത്. വിജയിച്ചാൽ അന്നു തന്നെ ലൈസൻസ് ലഭിക്കും. നയതന്ത്ര വിഭാഗം ജീവനക്കാർക്ക് ഡ്രൈവിങ് പരിശീലന സമയം 20 മണിക്കൂറിൽ നിന്നു 10 ആക്കിയിട്ടുണ്ട്. 5 പ്രവൃത്തി ദിവസങ്ങൾക്കകം പരിശീലനം പൂർത്തിയാക്കാനാകും.
സൗദി, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, യുകെ, കാനഡ എന്നിവയടക്കം 34 രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസുള്ളവർക്ക് യുഎഇ ലൈസൻസ് ആവശ്യമില്ല. ഈ രാജ്യങ്ങളിൽ നിന്നും സന്ദർശക വിസയിലെത്തിയവർ യുഎഇ ലൈസൻസിന് അപേക്ഷിക്കേണ്ട കാര്യമില്ല. താമസവീസയാണെങ്കിൽ ലൈസൻസ് വേണമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments