ErnakulamThrissurPathanamthittaAlappuzhaKottayamIdukkiNattuvarthaLatest NewsKeralaNewsIndia

മന്ത്രിയ്ക്കെന്താ കൊമ്പുണ്ടോ? മന്ത്രിയുടെ കാറിന് കടന്നു പോകാൻ വഴി നൽകിയില്ല, ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം

ചാലക്കുടി: മന്ത്രിയുടെ കാറിന് കടന്നു പോകാൻ വഴി നൽകിയില്ലെന്നാരോപിച്ച് മിനി ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആര്‍. ബിന്ദുവിന്റെ വാഹനത്തെ കടന്ന് പോകാന്‍ അനുവദിക്കാതിരിക്കുകയും, പ്രകോപനപരമായി സംസാരിക്കുകയും ചെയ്തതിനാണ് കയ്പ്പമംഗലം സ്വദേശി ആനന്ദഭവനത്തില്‍ സൂരജിന്റെ പേരില്‍ പൊലീസ് കേസെടുത്തത്.

Also Read:വീട്ടിൽ നിന്നും പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോയി: പോലീസിനെ കണ്ടപ്പോൾ റോഡിൽ ഉപേക്ഷിച്ച് സ്വന്തം തടി തപ്പി കാമുകൻ

എറണാകുളത്ത് നിന്നും ഇരിങ്ങാലക്കുടയിലേക്ക് സര്‍വീസ് റോഡിലൂടെ പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തിന് സിഗ്നല്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ തുടരെ ഹോണ്‍ അടിച്ചിട്ടും വഴി നൽകിയില്ല എനാരോപിച്ചാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. പുറത്തിറങ്ങിയ സൂരജ് തുടരെ ഹോണ്‍ മുഴക്കിയതിന് ദേഷ്യപ്പെട്ടെന്നും, അതാണ്‌ അറസ്റ്റ് ചെയ്യാൻ കാരണമെന്നും പോലീസ് വിശദീകരിച്ചു.

അതേസമയം, വഴി നൽകാത്തതിനും, ക്ഷോഭിക്കുന്നതിനും അറസ്റ്റ് മാത്രമാണോ മാർഗ്ഗമെന്നാണ് സാമൂഹ്യമാധ്യമങ്ങൾ വിഷയത്തിൽ പ്രതികരിക്കുന്നത്. മന്ത്രിയ്ക്കെന്താ കൊമ്പുണ്ടോ എന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button