ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഇനിയും വന്‍ ആക്രമണങ്ങള്‍ നടക്കുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ . താഴ്വരയില് ഭീകരാക്രമണങ്ങള്‍ ആവര്ത്തിക്കുന്നതിനിടയ്ക്കാണ് ഖൊറസന്റെ ഭീഷണി . ജമ്മു കശ്മീരില്‍ തെരുവ് കച്ചവടക്കാരനെ വെടിവയ്ക്കുന്നതിന്റെ വീഡിയോയും സംഘടന പുറത്തുവിട്ടിരുന്നു.
ഹിന്ദു ദൈവങ്ങള്‍ ത്രിശൂലത്തോടുകൂടിയ ഒരു ഫോട്ടോയും മാഗസിനില്‍ ഉണ്ട് . തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നുവെന്ന സൂചനയാണ് ഇതിലൂടെ ഖൊറാസന്‍ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട് . ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നവരാത്രി സമയത്ത് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്ന നിരവധി ഭീകരരെ സുരക്ഷാ ഏജന്‍സികള്‍ പിടികൂടിയിരുന്നു.
ഖൊറാസന്‍ സ്ലീപ്പര്‍ സെല്‍ ജമ്മു കശ്മീരില്‍ വ്യാപിച്ചിരിക്കുന്നുവെന്നും സൂചനയുണ്ട് . എന്നാല്‍ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ആണെന്നാണ് സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നത് .
Post Your Comments