KeralaLatest NewsNews

കേരളത്തിൽ ഒരു പ്രളയമുണ്ടായാൽ ഉടനെ ഗാഡ്ഗിൽ അപ്പുപ്പനെയും കൊണ്ട് ഇറങ്ങും: പരിഹസിച്ച് ഹരീഷ് പേരടി

കലാവസ്ഥാ വ്യതിയാനവും അറബികടലിലെ ന്യൂനമർദ്ധങ്ങളും ലോക വ്യാപകമായി പഠന വിഷയമാകുമ്പോളാണ് ഗാഡ്ഗിൽ അപ്പുപ്പന്റെ ചിത്രകഥകളുടെ പഴഞ്ചൻ പുരാണം

തിരുവനന്തപുരം : മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് പ്രകൃതി ദുരന്തങ്ങളുടെ വേളയിൽ വീണ്ടും ചർച്ചയാകുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. കേരളത്തിൽ ഒരു പ്രളയമുണ്ടായാൽ ഉടനെ ഗാഡ്ഗിൽ അപ്പുപ്പനെയും കൊണ്ട് തിരുവാതിരകളിക്കാനിറങ്ങുമെന്നും അദ്ദേഹം
പറഞ്ഞു. ഞങ്ങളുടെ അപ്പനപ്പുപ്പൻമാരുടെ കാലം തൊട്ട് ഇവിടെ പ്രളയവും പ്രകൃതിദുരന്തങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷ് പേരടി യുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

കേരളത്തിൽ ഒരു പ്രളയമുണ്ടായാൽ ഉടനെ ഗാഡ്ഗിൽ അപ്പുപ്പനെയും കൊണ്ട് തിരുവാതിരകളിക്കാനിറങ്ങുന്ന പ്രകൃതിയോളികളോട് …ഞങ്ങളുടെ അപ്പനപ്പുപ്പൻമാരുടെ കാലം തൊട്ട് പ്രളയവും പ്രകൃതിദുരന്തങ്ങളുമുണ്ട്…മനുഷ്യൻ പ്രകൃതി വിരുദ്ധമായി ജീവിച്ചതുകൊണ്ടാണ് നഗരത്തിലെ ഫ്ലാറ്റുകളിലിരുന്ന് നിങ്ങൾ പ്രകൃതി പ്രസംഗങ്ങളും കവിതകളും എഴുതുന്നത്..അല്ലെങ്കിൽ ദിനോസാറുകളെപോലെ എന്നോ നാമാവശേഷമായേനേ…

Read Also  : ദുബായ് എക്‌സ്‌പോ 2020: ജീവനക്കാർക്ക് മൂന്ന് ദിവസത്തെ പ്രത്യേക അവധി നൽകി പ്രമുഖ ഫുഡ് പാക്കേജിംഗ് കമ്പനി

15 വർഷമായി അട്ടപ്പാടിയിൽ ഘനനമില്ല..90കളിൽ ഉള്ളതിനേക്കാൾ 10% കാടിന്റെ വളർച്ച ഇപ്പോൾ അധികമായിട്ടുണ്ട് എന്നാണ് കണക്കുകൾ…ഇനിയും പ്രകൃതിയേ സ്നേഹിച്ചേ അടങ്ങുവെങ്കിൽ സ്വന്തം താമസസ്ഥലങ്ങളുടെ അടിത്തറയിലെ കരികല്ലുകൾ പൊളിച്ച് തൊട്ടടുത്ത ക്വാറിയിൽ നിക്ഷേപിച്ച് കാടുകളിൽ കുടിൽ കെട്ടി ജീവിച്ച് മാതൃകകാട്ടുക…രണ്ട് ദിവസം മൊബൈൽ റെയ്ഞ്ചില്ലാത്ത,തിന്നാൻ ബർഗർ ഇല്ലാത്ത,തൂറാൻ ഇംഗ്ലീഷ് ക്ലോസ്റ്റില്ലാത്ത കൊടും കാട്ടിൽ ഇരിക്കുമ്പോൾ അറിയാം നിന്റെയൊക്കെ കപട പ്രകൃതിസ്നേഹം.

Read Also  : കേരളത്തിലെ മഴക്കെടുതി: ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതിയ്ക്ക് സന്ദേശം അയച്ച് കുവൈത്ത് അമീർ

കലാവസ്ഥാ വ്യതിയാനവും അറബികടലിലെ ന്യൂനമർദ്ധങ്ങളും ലോക വ്യാപകമായി പഠന വിഷയമാകുമ്പോളാണ് ഗാഡ്ഗിൽ അപ്പുപ്പന്റെ ചിത്രകഥകളുടെ പഴഞ്ചൻ പുരാണം…പ്രത്യേക അറിയിപ്പ്-കാടിന്റെ കിലോമീറ്ററുകൾക്കപ്പുറമുള്ള താഴ്‌വാരം വരെ മാത്രമെ നിങ്ങളുടെ ഇന്നോവ വരികയുള്ളു…ആശംസകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button