മുംബൈ : ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ നാളെ വാദം കേൾക്കും. ദീപാവലിക്ക് മുമ്പ് മകനെ പുറത്തിറക്കാനാകുമെന്നാണ് ഷാരൂഖും ഭാര്യ ഗൗരി ഖാനും പ്രതീക്ഷിക്കുന്നത്. ഒക്ടോബർ മൂന്നിന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത ആര്യനെ ആർതർ റോഡ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
അതേസമയം, ആര്യന്‍ ഖാൻ അറസ്റ്റിലായതോട് മാതാവ് ഗൗരി ഖാൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. നവരാത്രി ദിനം മകന്‍റെ മോചനത്തിനായി ഗൗരി പ്രത്യേകം വ്രതമെടുത്തിരുന്നു. അതോടൊപ്പം, ആര്യൻ ജാമ്യത്തിലിറങ്ങി വീട്ടിൽ തിരിച്ചെത്തുന്നത് വരെ വീട്ടിൽ മധുരം വിളമ്പുകയോ ഉണ്ടാക്കുകയോ ചെയ്യരുതെന്ന് ഗൗരി നിർദേശം നൽകിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read Also : ഷെയർ ചാറ്റിലൂടെ പ്രണയം, ഒളിച്ചോടാൻ കുട്ടികളെ ഉപേക്ഷിച്ചു, സഹോദരനിൽ നിന്ന് പതിനായിരം രൂപ തട്ടി, യുവതി പിടിയിൽ
ആര്യൻ അറസ്റ്റിലായത് മുതൽ ഗൗരി പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയാണ്. ദീപാവലിക്ക് മുന്നോടിയായി വ്രതവും അനുഷ്ഠിച്ചിരുന്നു. നിലവിൽ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിലാണ് ആര്യൻ ഖാൻ. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ ജാമ്യം തേടി മകൻ പുറത്തിറങ്ങാനാണ് ഗൗരിയുടെ പ്രാർത്ഥന.
Post Your Comments