മുംബൈ : നടപ്പുസാമ്പത്തിക വർഷം മൂന്നാം പാദത്തിൽ ചൈനീസ് സമ്പദ് വ്യവസ്ഥയിൽ വൻ ഇടിവ്. ജൂലായ്-സെപ്റ്റംബർ കാലത്ത് ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 4.9 ശതമാനത്തിലേക്കാണ് ചൈനയുടെ സാമ്പത്തിക വളർച്ച കുറഞ്ഞത്.
ഊർജക്ഷാമം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, റിയൽ എസ്റ്റേറ്റ് വിപണിയുടെ തകർച്ച തുടങ്ങിയവയാണ് ചൈനയ്ക്ക് തിരിച്ചടിയായത്. ചൈനയിലെ ഏറ്റവും വലിയ നിർമാണക്കമ്പനികളിലൊന്നായ എവർഗ്രാൻഡെയുടെ പ്രതിസന്ധി ചൈനയുടെ സാമ്പത്തിക വളർച്ചയിൽ വലിയ ആഘാതമാണുണ്ടാക്കിയിട്ടുള്ളത്.
Read Also : യുഎഇയിൽ മൂടൽമഞ്ഞ്: ദൃശ്യപരത കുറയുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ചൈനയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ഈ മേഖലയ്ക്കുള്ള പങ്കും വളരെ വലുതാണ്. വൈദ്യുതക്ഷാമം രൂക്ഷമായതോടെ ഉത്പാദനം കുറഞ്ഞു. വിതരണ ശൃംഖലയിലും തടസ്സങ്ങളുണ്ടായി. ഇതെല്ലാം ചേർന്നതാണ് വളർച്ചനിരക്ക് കുറയാൻ കാരണമായിരിക്കുന്നത്.
Post Your Comments