ന്യൂഡൽഹി: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പരിസ്ഥിതി വിദഗ്‌ദ്ധൻ മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ ഉടനടി കൈക്കൊണ്ടില്ലെങ്കിൽ ദാരുണമായ ദുരന്തങ്ങൾ സംസ്ഥാനത്ത് ഇനിയും ഉണ്ടാകുമെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.
താൻ ഇതിനു മുമ്പും ഈ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് അന്നത്തെ തന്റെ റിപ്പോർട്ട് അട്ടിമറിച്ചുവെന്നും ഗാഡ്ഗിൽ ആരോപിച്ചു. കേരളത്തിൽ പ്രളയഭീഷണി ഉണ്ടാകുന്നതിനും വളരെ മുമ്പ്, 2011 ലാണ് താൻ റിപ്പോർട്ട് സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതിതീവ്ര മഴയും പശ്ചിമഘട്ടത്തെ പരിധിയിൽ കവിഞ്ഞ് ചൂഷണം ചെയ്തതുമാണ് കേരളം നേരിടുന്ന ദുരന്തങ്ങൾക്ക് കാരണമായതെന്നും ഗാഡ്ഗിൽ വ്യക്തമാക്കി.
Read Also : എച്ച്.പി.സി.എല്ലില്‍ ഒഴിവുകള്‍ : ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം
രാഷ്ട്രീയ നേട്ടം മാത്രമായിരുന്നു കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ മാറ്റത്തിനൊപ്പം പ്രകൃതി ചൂഷണം കൂടി ഒത്തുച്ചേർന്നപ്പോഴാണ് കേരളത്തിൽ ഇപ്പോൾ സംഭവിക്കുന്നത് പോലുള്ള ദുരന്തങ്ങൾ ഉണ്ടാകുന്നതെന്നും ഗാഡ്ഗിൽ വ്യക്തമാക്കി.
Post Your Comments