KeralaLatest NewsIndia

‘സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നു’ മഴക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു സ്ഥിതിഗതികൾ വിലയിരുത്തുകയും വേണ്ട സഹായം ഉറപ്പു നൽകുകയും ചെയ്തിരുന്നു

ന്യൂ​ഡ​ല്‍​ഹി: മഴ കെടുത്തി അനുഭവിക്കുന്ന കേ​ര​ള​ത്തി​ന് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​അ​റി​യി​ച്ചു. കേരളത്തിലെ സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നു അദ്ദേഹം അറിയിച്ചു. ക​ന​ത്തമ​ഴ​യെത്തുട​ര്‍​ന്ന് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ആണ് സംസ്ഥാനത്ത് ഉണ്ടായത്.

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യെ ഇ​തി​നോ​ട​കം തന്നെ കേ​ര​ള​ത്തി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്ന​തി​നാ​യി വി​ന്യ​സി​ച്ചു ക​ഴി​ഞ്ഞു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ക​ന​ത്ത മ​ഴ​യി​ലും പ്ര​ള​യ​ത്തി​ലും ജീ​വ​നും സ്വ​ത്തി​നും നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ച എ​ല്ലാ​വ​ര്‍​ക്കും എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കും എന്നും അമിത് ഷാ ഉറപ്പ് നല്‍കി.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു സ്ഥിതിഗതികൾ വിലയിരുത്തുകയും വേണ്ട സഹായം ഉറപ്പു നൽകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി തന്നെയാണ് ഇത് ട്വീറ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button