തിരുവനന്തപുരം : സംസ്ഥാനത്തെ ഡാമുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ രാജന്‍. പകൽ സമയത്ത് മാത്രമേ ഡാമുകൾ തുറക്കുകയുള്ളൂവെന്നും,ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also : ജനന സർട്ടിഫിക്കറ്റ് ഇനി വാട്ട്‌സ് ആപ്പിലൂടെയും ലഭിക്കും: യുഎഇ ആരോഗ്യ മന്ത്രാലയം
മുന്നറിയിപ്പുകള്‍ വൈകിയെന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്നും മുന്നറിയിപ്പുകള്‍ നല്‍കുന്നത് കേന്ദ്ര കാലാവസ്ഥാ കേന്ദ്രമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ അണക്കെട്ടുകളുടെ നിലവിലെ സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 10 മണിക്കാണ് യോഗം. മഴ ശക്തിപ്പെട്ടതോടെ സംസ്ഥാനത്തെ പ്രധാന ഡാമുകളിലെയെല്ലാം ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ഇടുക്കി, പമ്പ അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.
Post Your Comments