PalakkadKeralaNattuvarthaLatest NewsNews

സ്ത്രീധനമോ, സ്വര്‍ണാഭരണങ്ങളോയില്ല: നവദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയത് പുസ്തകങ്ങള്‍

സ്ത്രീധനത്തിനെതിരെയുള്ള സന്ദേശമായാണ് നവദമ്പതിമാര്‍ വിവാഹസമ്മാനമായി പുസ്തകങ്ങള്‍ സ്വീകരിച്ചത്

പാലക്കാട്: വിവാഹത്തിന് സ്വര്‍ണാഭരണങ്ങളോ, സ്ത്രീധനമോ ഇല്ലാതെ കതിര്‍മണ്ഡപത്തിലെത്തിയ വധു വരന്മാര്‍ക്ക് വിവാഹത്തിനെത്തിയവര്‍ സമ്മാനമായി നല്‍കിയത് പുസ്തകങ്ങള്‍. സ്ത്രീധനത്തിനെതിരെയുള്ള സന്ദേശമായാണ് നവദമ്പതിമാര്‍ വിവാഹസമ്മാനമായി പുസ്തകങ്ങള്‍ സ്വീകരിച്ചത്.

Read Also : ഇടുക്കി ഡാമില്‍ ജലനിരപ്പ് 2397 അടിയിലേക്ക്: ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

പാലക്കാട് കൂടല്ലൂര്‍ സ്വദേശി കെ.എസ് ലക്ഷ്മണന്റെ മകള്‍ നീതുവും അലനല്ലൂര്‍ സ്വദേശി മണികണ്ഠന്റെ മകന്‍ അനൂപും തമ്മിലുള്ള വിവാഹത്തിനാണ് എല്ലാവരും സമ്മാനമായി പുസ്തകങ്ങള്‍ നല്‍കിയത്. വിവാഹത്തിന് വധു സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞിരുന്നില്ല. താലികെട്ടിന് ശേഷം വധുവിന്റെ അച്ഛന്‍ വരന് പുസ്തകം കൈമാറിയാണ് നവദമ്പതികളെ പുതുജീവിതത്തിലേക്ക് സ്വാഗതം ചെയ്തത്.

നെന്മാറ എംഎല്‍എ കെ ബാബു ഉള്‍പ്പെടെയുള്ള അതിഥികള്‍ നവദമ്പതികള്‍ക്ക് പുസ്തകങ്ങളാണ് സമ്മാനമായി നല്‍കിയത്. ഇത്തരത്തില്‍ നൂറോളം പുസ്തകങ്ങളാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. വിവാഹത്തിന് ക്ഷണിച്ചവരോട് പുസ്തകം മാത്രം മതിയെന്നും മറ്റൊന്നും കൊണ്ടുവരേണ്ടതില്ലെന്നും മുന്‍കൂട്ടി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button