Latest NewsIndiaNews

ദുര്‍ഗാപൂജയ്ക്ക് മുന്നില്‍ ഖുറാന്‍ വെച്ചവരുടെ തലവെട്ടണം: വിവാദ പരാമര്‍ശവുമായി അബ്ബാസ് സിദ്ദിഖി

കൊൽക്കത്ത : ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന വര്‍ഗീയ സംഘര്‍ഷത്തിനിടെ വിവാദ പ്രസ്താവനയുമായി പശ്ചിമ ബംഗാളിലെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രന്റ് പാര്‍ട്ടി സ്ഥാപകന്‍ അബ്ബാസ് സിദ്ദിഖി. ദുര്‍ഗാപൂജയ്ക്ക് മുന്നില്‍ ഖുറാന്‍ വെച്ചവരുടെ തലവെട്ടണമെന്നാണ് ഇയാള്‍ അഭിപ്രായപ്പെട്ടത്. വെള്ളിയാഴ്ച ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനസില്‍ വെച്ച് നടന്ന മതചടങ്ങിലാണ് സിദ്ദിഖിയുടെ പരാമര്‍ശം. മുസ്ലിം യുവാക്കള്‍ ദുര്‍ഗാ പൂജയില്‍ പങ്കെടുക്കുന്നത് തെറ്റാണെന്നും സിദ്ദിഖി പറഞ്ഞു.

ദുര്‍ഗാ പ്രതിഷ്ഠയ്ക്ക് മുന്നില്‍ ഖുറാന്‍ വെച്ചതില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖിയുടെ സഹോദരനും ഐഎസ്എഫ് എംഎല്‍എയുമായ നവ്‌സദ് സിദ്ദിഖി ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.

Read Also  :  ഒരു ദിവസം മഴ പെയ്താല്‍ പ്രളയത്തില്‍ മുങ്ങുന്ന നാടാണ് കേരളം, ആ നാട്ടിലാണ് കെ റെയില്‍ വരുന്നത് : രമ്യ ഹരിദാസ് എംപി

ദുര്‍ഗാപൂജ ദിനത്തിലെ സംഘര്‍ഷത്തിന് പിന്നാലെ ബംഗ്ലാദേശില്‍ കലാപ സാഹചര്യമാണുള്ളത് ഞായറാഴ്ച മറ്റൊരു ഹിന്ദു ക്ഷേത്രം കൂടി രാജ്യത്ത് ആക്രമിക്കപ്പെട്ടു. ആക്രമണത്തില്‍ ഇതുവരെ ആറു പേര്‍ കൊല്ലപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button