USALatest NewsNewsInternational

ആരോഗ്യനിലയിൽ പുരോഗതി: മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ ആശുപത്രി വിട്ടു

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ആരോഗ്യനിലയിൽ പുരോഗതി. അഞ്ചു ദിവസത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. അണുബാധയെ തുടർന്ന് ചൊവ്വാഴ്ച്ചയാണ് അദ്ദേഹത്തെ തെക്കൻ കാലിഫോർണിയയിലെ ഇർവൈൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Also: കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ: സൗദിയിലെ വിമാനത്താവളങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം ആരംഭിച്ചു

അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും പനി കുറഞ്ഞുവെന്നും ഇർവൈൻ മെഡിക്കൽ സെന്റർ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ആരോഗ്യ നില മെച്ചപ്പെട്ട ക്ലിന്റൻ ന്യൂയോർക്കിലേക്ക് മടങ്ങിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഡോക്ടർമാരും നഴ്സുമാരും മികച്ച പരിചരണമാണ് അദ്ദേഹത്തിന് നൽകിയതെന്നും അധികൃതർ അറിയിച്ചു.

അമേരിക്കയുടെ 42 -ാമത്തെ പ്രസിഡന്റായിരുന്നു ബിൽ ക്ലിന്റൻ.

Read Also: കേരളത്തില്‍ അതിശക്തമായ കാറ്റിന് സാദ്ധ്യത : ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button