Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: രണ്ടാം ആഴച്ചയിൽ സന്ദർശനത്തിനെത്തിയത് 700,000 ത്തോളം പേർ

ദുബായ്: ദുബായ് എക്‌സ്‌പോ 2020 വേദിയിൽ രണ്ടാം ആഴ്ച്ച സന്ദർശനത്തിനെത്തിയത് 700,000 പേർ. ഒക്ടോബർ 11 മുതൽ 17 വരെ മൊത്തം 771,477 എക്‌സ്‌പോ വേദിയിൽ ടിക്കറ്റ് സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായി എക്‌സ്‌പോ അധികൃതർ അറിയിച്ചു.

Read Also: ഇന്ത്യയിലേക്ക് ലഹരി ഒഴുകുന്നു: ഓരോ 70 മിനിറ്റിലും നടക്കുന്നത് വൻ ഹെറോയിൻ വേട്ടയെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ

നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള രണ്ടാം വാരത്തിൽ 181 രാജ്യങ്ങളിൽ നിന്നുള്ളവരെ സ്വാഗതം ചെയ്തു. സന്ദർശന നമ്പറുകളിൽ ആഴ്ചയിൽ 12 ശതമാനം ഉയർച്ചയുണ്ടെന്ന് പറയുന്നതിൽ സന്തുഷ്ടനാണെന്ന് എക്‌സ്‌പോ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പതിനായിരത്തിലധികം പേർ രണ്ടു തവണ എക്‌സ്‌പോ വേദി സന്ദർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘35,000 ൽ അധികം സന്ദർശകർ മൂന്ന് തവണ എക്‌സ്‌പോ സന്ദർശിച്ചു. കൂടാതെ, ഒക്ടോബർ 1 മുതൽ വെർച്വൽ സന്ദർശകരുടെ എണ്ണം 9.3 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. ഇത് മുൻ ആഴ്ചയേക്കാൾ 1.5 ദശലക്ഷം കൂടുതലാണെന്നും ഉദ്യോഗസ്ഥൻ വിശദമാക്കി. ഉയർന്ന താപനില ഉണ്ടായിരുന്നിട്ടും, എക്‌സ്‌പോ തുറന്നതിന് ശേഷമുള്ള ആദ്യ പത്ത് ദിവസങ്ങളിൽ 411,768 ടിക്കറ്റ് സന്ദർശനങ്ങൾ രേഖപ്പെടുത്തിയെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ബിസിനസുകാരനെ ആക്രമിച്ച് പണം കവർന്നു: മൂന്ന് ഏഷ്യക്കാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button