Latest NewsNewsWomenWeirdLife StyleFunny & Weird

‘യാചിക്കാനില്ല,അതുകൊണ്ട് ദയവായി പേന വാങ്ങൂ’: സോഷ്യല്‍മീഡിയ കീഴടക്കി ഒരു വൃദ്ധ

പൂനെ : ജീവിക്കാന്‍ വേണ്ടി പോരാടുന്ന നിരവധി പേരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ പൂനെയില്‍ നിന്നുള്ള ഒരു വൃദ്ധയുടെ ചിത്രമാണ് സോഷ്യൽമീഡിയിൽ വൈറലായിരിക്കുന്നത്.

പൂനെയിലെ എംജി റോഡിലെ തെരുവുകളില്‍ നിന്നുള്ളതാണ് ദൃശ്യം. രത്തന്‍ എന്ന് പേരുള്ള പ്രായമായ ഒരു അമ്മ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ പേനകള്‍ വെച്ചുകൊണ്ട് അവ വില്‍ക്കുകയാണ് ഇതിൽ കൗതകമായത് ആ അമ്മ കാര്‍ഡ് ബോര്‍ഡിൽ എഴുതിയിരിക്കുന്ന വാചകമാണ്. ‘എനിക്ക് യാചിക്കാന്‍ ആഗ്രഹമില്ല. അതുകൊണ്ട് ദയവായി ഒരു നീലനിറത്തിലുള്ള പേന വാങ്ങൂ, നന്ദി, അനുഗ്രഹങ്ങള്‍’- എന്നാണ് അതില്‍ എഴുതിയിരിക്കുന്നത്.

Read Also  :  നാടുമുഴുവൻ വെള്ളത്തിൽ, പിന്നെ ഒന്നും നോക്കിയില്ല ചെമ്പില്‍ കയറി താലിക്കെട്ടി ആലപ്പുഴയിലെ വധൂവരന്‍മാര്‍

രത്തന്റെയും അവരുടെ പേനകളടങ്ങിയ പെട്ടിയുടെയും ചിത്രം ട്വിറ്ററില്‍ എംപി വിജയ സായി റെഡ്ഡിയാണ് പങ്കുവെച്ചത്. ‘പൂനെയില്‍ നിന്നുള്ള രത്തന്‍ എന്ന അമ്മ തെരുവുകളില്‍ ഭിക്ഷ യാചിക്കുന്നത് ഒഴിവാക്കുകയും പേനകള്‍ വില്‍ക്കുന്നതിലൂടെ അഭിമാനത്തോടെ കഠിനാധ്വാനം ചെയ്ത് അന്നന്നേയ്ക്കുള്ള പണം സമ്പാദിക്കുകയും ചെയ്യുന്നു. സത്യസന്ധമായ ജീവിതത്തിനുള്ള അവരുടെ സമര്‍പ്പണം നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

ഇതോടെ നിരവധിപ്പേരാണ് രത്തനെയും അധ്വാനിക്കാന്‍ തയ്യാറായ അവരുടെ മനസിനെയും അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ‘രത്തന്‍ എല്ലാവര്‍ക്കും മാതൃകയാണ്’ എന്ന കമന്റുകളാണ് ഭൂരിഭാഗം പേരും പങ്കുവെച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button