കൊല്ലം : പിന്നാക്ക വിഭാഗങ്ങളുടെ നീതിക്ക് വേണ്ടിയാണ് ജാതി പറയുന്നതെന്ന് എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി സംവരണം നിലനില്‍ക്കുന്ന നാട്ടില്‍ ജാതി പറയാതിരുന്നിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘ജാതി പറയുക തന്നെ ചെയ്യും, രാഷ്ട്രീയ മോഹം കൊണ്ട് സംഘടനാ തലപ്പത്ത് എത്തിയ ചില നേതാക്കളുടെ പിഴവുകളാണ് സമുദായങ്ങള്‍ക്ക് നഷ്ടങ്ങള്‍ സമ്മാനിച്ചത്. എസ്എന്‍ഡിപി യോഗത്തെ രാഷ്ട്രീയവത്കരിച്ച് മതേതരത്വം പറഞ്ഞ് ഇവര്‍ സംഘടനയെ സ്വന്തം വളര്‍ച്ചക്ക് ഉപയോഗിച്ചു. ജാതി പറയാനുള്ള മടിയാണ് ഈഴവരുടെ ശാപം. ജാതി സംവരണം നിലനില്‍ക്കുന്ന നാട്ടില്‍ ജാതി പറയാതിരുന്നിട്ട് കാര്യമില്ല. കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും രാഷ്ട്രീയ സമ്മര്‍ദശക്തിയായത് മതം പറഞ്ഞു തന്നെയാണ്’- വെള്ളാപ്പള്ളി പറഞ്ഞു.
മതേതരം വണ്‍വേ ട്രാഫിക്കല്ല, ഹൈന്ദവര്‍ മതേതരവാദികളായതിനാലാണ് മറ്റു മതക്കാര്‍ക്ക് ഇവിടെ വളരാനായതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളെ മതം മാറ്റിയ ക്രൈസ്തവ മിഷനറിമാര്‍ ഇപ്പോൾ ലവ് ജിഹാദിനെതിരെ രംഗത്ത് വരുന്നത് തമാശയാണെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലും കേരളത്തിന്റെ മലയോര മേഖലയിലും നടന്ന മതം മാറ്റങ്ങള്‍ ക്രൈസ്തവ മിഷനറിമാര്‍ മറന്നു പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments