മക്കളുടെ ആരോഗ്യവും ബുദ്ധിയും എല്ലാ അച്ഛനമ്മമാർക്കും വളരെ പ്രധാനപ്പെട്ടതാണ്. ഒരു കുഞ്ഞു ജനിച്ച് അതിനു 2 വയസ്സാകുന്നതോടെ ആ കുഞ്ഞു വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങളും പുറത്ത് നിന്നും വാങ്ങുന്ന ഭക്ഷണങ്ങളും കഴിച്ചു തുടങ്ങുന്നു. ഇന്നത്തെ സ്ഥിതിയനുസരിച്ച് നോക്കിയാൽ ഒരു കുട്ടി ഏറ്റവും അധികം കഴിക്കുന്നത് കാർബോഹൈഡ്രേറ്റ് മാത്രമാണ്. കുട്ടിയ്ക്ക് വേണ്ട ഫാറ്റോ അല്ലെങ്കിൽ പ്രോട്ടീനോ ഒന്നും തന്നെ വേണ്ട വിധത്തിൽ അവരിലേക്കെത്തുന്നില്ല.
അതുകൊണ്ടാണ് നമുക്ക് ചുറ്റുമുള്ള കുറച്ച് കുട്ടികളെങ്കിലും ശരീരം ശോഷിച്ചും വയർ മാത്രം വീർത്തും കാണപ്പെടുന്നത്. ചെറിയ കുട്ടികൾക്ക് മൂന്നിൽ ഒന്ന് ഫാറ്റും മൂന്നിൽ ഒന്ന് പ്രോട്ടീനും ബാക്കിയാണ് കാർബോഹൈഡ്രേറ്റ് നൽകേണ്ടത്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കുട്ടികൾക്ക് അവരുടെ തലച്ചോറിന്റെയും നേർവിന്റെയും വളർച്ചയ്ക്ക് വളരെ അത്യന്താപേക്ഷിതമാണ്.
Read Also : ആക്രി പെറുക്കി വിറ്റും ഭിക്ഷാടനം നടത്തിയുമായിരുന്നു ഞാൻ ജീവിച്ചിരുന്നത്: നസീര്‍ സംക്രാന്തി
വിറ്റാമിൻ എ, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, വിറ്റാമിൻ ഡി എന്നിവ വലിച്ചെടുക്കുന്നതിനു കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അത്യാവശ്യമാണ്. അതായത് ക്യാരറ്റ് കഴിക്കുന്ന ഒരു കുട്ടിക്ക് ആ ക്യാരറ്റിൽ ഉള്ള വിറ്റാമിൻ എ ലഭിക്കണമെങ്കിൽ അതിനു ഫാറ്റ് ആവശ്യമാണ്. ശരീരത്തിൽ ആവശ്യമായ ഫാറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇത്തരം പ്രോസ്സസ്സുകൾ നടക്കുകയുള്ളൂ. ഒരുപാട് ആക്ടിവിറ്റി ഉള്ളവരാണ് കുട്ടികൾ ഇതിനുള്ള എനർജി ലഭിക്കണമെങ്കിൽ തീർച്ചയായും കൊഴുപ്പ് എത്തുക തന്നെ വേണം. അതായത് കാർബോഹൈഡ്രേറ്റിൽ ഉള്ളതിനേക്കാൾ കൂടുതൽ എനർജി നമുക്ക് കൊഴുപ്പിൽ നിന്നും ലഭിക്കുന്നു.
കുട്ടികൾക്ക് നൽകാൻ കഴിയുന്ന കൊഴുപ്പു നിറഞ്ഞ ഭക്ഷങ്ങൾ നോക്കാം :
തൈര്, മുട്ട, നെയ്യ്, പാൽ, വെണ്ണ, വെളിച്ചെണ്ണ, തേങ്ങാപ്പാൽ, മീൻ, ഇറച്ചി, നട്‌സ് ഇവയൊക്കെ വളരെ നല്ലതാണ്. ഇവയോടൊപ്പം തന്നെ പ്രോട്ടീനും നൽകാൻ ശ്രമിക്കുക. കൂടാതെ ഇത്തരം പ്രോട്ടീൻ കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ രാവിലെ തന്നെ കഴിക്കാൻ ശീലിപ്പിക്കുക. പുറത്തു നിന്നുള്ള പ്രോസ്സ്സ്ഡ് ഫുഡ് കുറച്ച് വീട്ടിൽ തന്നെ യുക്തിപരമായി ആലോജിച്ചുണ്ടാക്കിയ ഭക്ഷണ കോമ്പിനേഷനുകൾ നിങ്ങൾക്ക് അവർക്ക് നൽകാം. എന്നാൽ അമിതമായ വണ്ണമില്ലാതെ ചാടിയ കുടവയറില്ലാതെ ആരോഗ്യമുള്ള ശരീരത്തോടും മനസ്സിനോടും കൂടിയ നമ്മുടെ കുഞ്ഞുങ്ങളെ നമുക്ക് വളർത്തിയെടുക്കാൻ കഴിയും.
Post Your Comments