Latest NewsUAENewsInternationalGulf

യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: 565 ദിവസത്തിനിടെ ആദ്യമായി രോഗികളുടെ എണ്ണം നൂറിൽ താഴെ

അബുദാബി: യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു. 99 പുതിയ കോവിഡ് കേസുകളാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 565 ദിവസത്തിനിടെ ആദ്യമായാണ് രോഗികളുടെ എണ്ണം നൂറിൽ താഴെ എത്തുന്നത്. 153 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് കോവിഡ് വൈറസ് ബാധയെ തുടർന്ന് ഇന്ന് യുഎഇയിൽ ജീവൻ നഷ്ടമായത്.

Read Also: കേരളത്തിലെ മഴക്കെടുതി, കേന്ദ്രസഹായം ഉടന്‍ : നരേന്ദ്രമോദി സ്ഥിതിവിവരങ്ങള്‍ ആരാഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ്

738,586 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,32,296 പേർ രോഗമുക്തി നേടി. 2,120 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 4,170 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 317,254 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്‌സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 95 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ദുരിത മേഖലയിൽ അടിയന്തര സഹായം എത്തിക്കുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടു: കെ.സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button