Latest NewsUAENewsInternationalGulf

ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചു: അബുദാബിയിലെ റെസ്റ്റോറന്റ് അടപ്പിച്ച് അധികൃതർ

അബുദാബി: ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ച അബുദാബിയിലെ റെസ്റ്റോറന്റ് അടപ്പിച്ച് അധികൃതർ. അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടേതാണ് നടപടി. ഡയറ്റ് ഹൗസ് – ബ്രാഞ്ച് 5 റെസ്റ്റോറന്റാണ് അടച്ചത്.

Read Also: വെറുതേ മാപ്പ് അപേക്ഷിച്ച് ഇറങ്ങുകയായിരുന്നില്ല ‘വിപ്ലവകാരികൾ’, ഇതാണ് കമ്മ്യൂണിസ്റ്റ് മാപ്പപേക്ഷയുടെ ചരിത്രം! സന്ദീപ്

ആരോഗ്യ, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിർദ്ദേശങ്ങളും ആവർത്തിച്ച് ലംഘിച്ചതിനാണ് നടപടി. ശുചീകരണം ഉറപ്പാക്കുന്നതിൽ റെസ്‌റ്റോറന്റിന് വീഴ്ച്ച സംഭവിച്ചു. തൊഴിലാളികളുടെ വ്യക്തി ശുചിത്വം നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിലും റെസ്‌റ്റോറന്റ് പരാജയപ്പെട്ടു. കേടായതും പഴകിയതുമായ ഭക്ഷണങ്ങളും റെസ്റ്റോറന്റിൽ വിളമ്പുന്നുണ്ടായിരുന്നു.

നിയമലംഘനങ്ങൾ തിരുത്തുകയും പൊതു സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ഭക്ഷണ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നത് വരെയും ഹോട്ടൽ അടച്ചു പൂട്ടാനുള്ള ഉത്തരവ് തുടരുമെന്ന് അധികൃതർ അറിയിച്ചു. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും എന്തെങ്കിലും നിയമ ലംഘനങ്ങൾ ഉണ്ടാകുകയോ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് സംശയം തോന്നുകയോ ചെയ്യുന്നവർക്ക് അബുദാബി സർക്കാർ ടോൾഫ്രീ നമ്പറായ 800555-ൽ ബന്ധപ്പെട്ട് പരാതി അറിയിക്കാം.

Read Also: പാലക്കാട് ജില്ലയില്‍ മഴ വീണ്ടും ശക്തിപ്പെട്ടു: എട്ട് ഡാമുകളില്‍ ആറെണ്ണത്തിന്‍റേയും ഷട്ടറുകള്‍ തുറന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button