ThiruvananthapuramKeralaNattuvarthaLatest NewsNews

കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുത്: റിയാസ് നിയമസഭയിൽ പറഞ്ഞത് പിണറായി വിജയൻറെ അറിവോടെ

എംഎല്‍എമാരും പിഎമാരും കരാറുകാര്‍ക്ക് വേണ്ടി ഇടപെടുന്നത് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ശ്രദ്ധയില്‍പെട്ടിരുന്നു

തിരുവനന്തപുരം: മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിയമസഭയിലെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെ. കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുത് എന്ന് മന്ത്രി റിയാസ് പറഞ്ഞത് വിവാദമായിരുന്നു. റോഡുപണികളുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിൽ ചില എംഎല്‍എമാരും പിഎമാരും കരാറുകാര്‍ക്ക് വേണ്ടി ഇടപെടുന്നത് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ശ്രദ്ധയില്‍പെട്ടിരുന്നതയാണ് റിപ്പോർട്ട്.

എംഎല്‍എമാരോ അവരുടെ പിഎമാരോ കരാറുകാരുമായി മന്ത്രിയുടെ ഓഫിസിലെത്തുന്ന സാഹചര്യവുമുണ്ടായിരുന്നു. തുടർന്ന് കരാറുകാരും എംഎല്‍എമാരുമായുള്ള ബന്ധം അഴിമതിയിലേക്കുള്ള പാലമായി മാറുന്നുവെന്ന വിഷയം സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും മുന്നിലെത്തുകയായിരുന്നു. ഇതോടൊപ്പം കരാർ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് പലയിടത്തും ആക്ഷേപങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

കനത്ത മഴയ്ക്ക് പിന്നില്‍ മേഘവിസ്‌ഫോടനമല്ല:മാറുന്ന കാലാവസ്ഥയെ നേരിടാന്‍ കേരളം മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് വിദഗ്ദ്ധര്‍

ഗുണനിലവാരം കുറഞ്ഞാലും തന്‍റെ കാലത്ത് പദ്ധതി പൂര്‍ത്തിയാകണമെന്ന സമീപനം കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാനകാലത്ത് ചില എംഎല്‍എമാരുടെ ഭാഗത്തുനിന്നുണ്ടായതായും എംഎല്‍എമാര്‍ മാറിയാലും ചിലര്‍ ദീര്‍ഘകാലമായി പിഎ സ്ഥാനത്ത് തുടരുന്നത് കരാറുകാരുമായി വഴിവിട്ട ബന്ധങ്ങള്‍ക്കിടയാക്കുന്നതും സിപിഎമ്മില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതൊക്കെ അഴിമതിയിലേക്ക് നയിക്കുമെന്ന വിലയിരുത്തലിലാണ് എംഎല്‍എമാരും കരാറുകാരുമായുള്ള ബന്ധം സംബന്ധിച്ച് നിയമസഭയില്‍ മുഹമ്മദ് റിയാസ് വ്യക്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button