KeralaLatest NewsNews

മഴക്കെടുതി: ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും രൂപംകൊണ്ട ന്യൂനമർദത്തെത്തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം നൽകി മന്ത്രി ആൻരണി രാജു. ജലഗതാഗത വകുപ്പിന്റെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള അഞ്ച് റെസ്‌ക്യു-കം-ആംബുലൻസ് ബോട്ടുകൾ തയ്യാറാക്കി നിർത്താനും ആവശ്യമായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 41,271 വാക്‌സിൻ ഡോസുകൾ

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മണ്ണിടിച്ചിൽ ഉള്ള പ്രദേശങ്ങളിൽ കെഎസ്ആർടിസി സർവീസ് താല്ക്കാലികമായി നിർത്തിവയ്ക്കാനും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസിയുടെ സേവനം വിട്ടു നൽകാനും മന്ത്രി നിർദ്ദേശിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ആർ.ടി.ഒ, ജോയിന്റ് ആർ.ടി.ഒ.മാരും അവരവരുടെ കീഴിൽ വരുന്ന പ്രദേശങ്ങളിലെആളുകളെ മാറ്റിപാർപ്പിക്കേണ്ടി വന്നാൽ അതിന് ആവശ്യമായ വാഹനങ്ങൾ ജെസിബി, ടിപ്പർ, ക്രെയിൻ, ആംബുലൻസ് എന്നിവയുടെ ലിസ്റ്റ് തയ്യാറാക്കണം. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനും മന്ത്രി നിർദ്ദേശം നൽകി. ജില്ലാ കളക്ടറേറ്റിലുള്ള ദുരന്തനിവാരണ സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം നൽകാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും മന്ത്രി ആവശ്യപ്പെട്ടു.

Read Also: കോളേജുകള്‍ തുറക്കുന്ന തീയതി മാറ്റി, 19 വരെ ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കും: ഉന്നതതല യോഗത്തിലെ നിർദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button