Latest NewsKeralaNews

‘വോട്ട് തന്ന് വിജയിപ്പിച്ചതിന്റെ ബലം കൊണ്ടെങ്കിലും എനിക്ക് രണ്ട് സെന്റ് സ്ഥലവും വീടും തരണേ’: . മുഖ്യമന്ത്രിയോട് വയോധിക

കോട്ടയം :കനത്ത മഴയിൽ സംസ്ഥാനത്ത് വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഒരു നിമിഷം കൊണ്ട് ഒരായുഷ്‌കാലം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം ഇല്ലാതായിരിക്കുകയാണ്. കൃഷിയും, വീടും എല്ലാം പോയി. അത്തരത്തിൽ ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ നിലവിളിക്കുകയാണ് കൂട്ടിക്കലിലെയും കൊക്കയാറിലെയും പ്രദേശവാസികൾ. ഇപ്പോഴിതാ, രണ്ട് സെന്റ് മണ്ണും ഒരു ചെറിയ കൂരയും തരണമെന്ന് പറയുന്ന ഒരു വയോധികയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Read Also  :  കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് കൂടുതൽ ഇളവുകൾ നൽകി സൗദി അറേബ്യ: ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

‘എനിക്ക് വീടില്ല, എനിക്ക് വാതിലില്ല… എന്റെ പിണറായി വിജയൻ സാറേ എനിക്ക് രണ്ട് സെന്റ് മണ്ണും ചെറിയ കൂരയും തരണേ…വോട്ട് കൊടുത്ത് വിജയിപ്പിച്ചതിന്റെ ബലം കൊണ്ടെങ്കിലും എനിക്ക് രണ്ട് സെന്റ് സ്ഥലവും വീടും തരണേ’- വയോധിക ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ജീവൻ മാത്രം കിട്ടി ബാക്കിയൊന്നുമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതേസമയം,  കൂട്ടിക്കലിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 40 അംഗ സൈന്യമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button