പാലക്കാട്: കനത്ത മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലേറ്റ് ടി.വി സ്റ്റാന്റ് പൊട്ടിത്തെറിച്ചു, രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. പാലക്കാടാണ് സംഭവം. പാലക്കാട് ചളവറയില്‍ കുട്ടികള്‍ ടിവി കാണുന്നതിനിടെയാണ് ശക്തമായ മിന്നലേറ്റത്. കയിലിയാട് പാറയ്ക്കല്‍ വീട്ടില്‍ പ്രദീപിന്റെ മക്കള്‍ 15 ഉം 12 ഉം വയസുകാരായ അക്ഷയ്, അശ്വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുട്ടികള്‍ ടിവി കാണുന്നതിനിടെ ടിവി വച്ചിരുന്ന ഗ്‌ളാസ് സ്റ്റാന്റ് ഇടിവെട്ടില്‍ തകരുകയായിരുന്നു.
Read Also : അദ്ധ്വാനിക്കാതെ അമിത പണം ഉണ്ടാക്കുന്ന എന്നെ സസ്‍പെന്‍ഡ് ചെയ്യാതെ കഞ്ഞിക്ക് വകയില്ലാത്തവരെ സസ്‍പെന്‍ഡ് ചെയ്യൂ
ഇവരുടെ വീടിന് സമീപമുളള അംഗനവാടിയിലുള്‍പ്പടെ നിരവധി വീടുകളിലും ഇടിമിന്നലില്‍ തകരാറുണ്ടായി. മഴ തുടരുന്ന പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ അകമലവാരം ഭാഗത്ത് മലവെളളപ്പാച്ചിലുണ്ടായി. ഭാരതപ്പുഴയില്‍ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. വാളയാര്‍ ഡാമൊഴികെ ജില്ലയിലെ എല്ലാ ഡാമും തുറന്നിരിക്കുകയാണ്.
Post Your Comments